കറുകുറ്റി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ പാലിശ്ശേരി അമ്പലത്തുരുത്ത് ഭാഗത്ത് കോട്ടത്തെണ്ട് മലയിൽ അനുവദിച്ച കരിങ്കൽ ക്വാറിയുടെ എല്ലാവിധ ലൈസൻസുകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ സമിതി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. നൂറുകണക്കിന് വീടുകളും പള്ളിയും,അമ്പലവും,സ്കൂളും,ആശുപത്രിയും ഉൾപ്പെടുന്ന ഈ പ്രദേശത്ത് കരിങ്കൽ ക്വാറി ആരംഭിച്ചാൽ വലിയ ദുരന്തമായിരിക്കും ഉണ്ടാവുക എന്ന് ജനകീയ സമിതി ഒറ്റക്കെട്ടായി പറയുന്നു. ചെങ്കുത്തായ ഈ പ്രദേശത്ത് ധാരാളം ഉരുളൻ കല്ലുകളും അപകട സാധ്യതയുള്ള രീതിയിൽ നിൽക്കുന്നുണ്ട്.കരിങ്കൽ ക്വാറിക്കു നൽകിയിട്ടുള്ള എല്ലാവിധ ലൈസൻസുകളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നടന്ന പ്രതിഷേധം അക്ഷരാർത്ഥത്തിൽ കോട്ടത്തെണ്ടിൽ പ്രതിഷേധാഗ്നി പടർത്തി.ജനകീയ സമിതിയുടെ നേതാക്കളായ രനിത ഷാബു,ഷാജു കോലഞ്ചേരി,ജോണി മയ്പാൻ,മേരി ആന്റണി,കെ കെ മുരളി,കെ പി അനീഷ്,മുന്നൂർപ്പിള്ളി ഇടവക വികാരി വർക്കി കാവാലിപ്പാടൻ തുടങ്ങിയവർ സംസാരിച്ചു.
പാലിശ്ശേരി കോട്ടത്തെണ്ടിലെ കരിങ്കൽ ക്വാറി: പ്രതിഷേധ ജ്വാല തെളിച്ചു
