Channel 17

live

channel17 live

പാഴ്‌വസ്തുക്കള്‍കൊണ്ടുള്ള അലങ്കാരനിര്‍മ്മിതികള്‍ – പരിസ്ഥിതിദിനത്തില്‍ സ്‌നേഹഭവനത്തിനായി കാര്‍മല്‍ വിദ്യാര്‍ത്ഥികളുടെ കരുതല്‍

ചാലക്കുടി: കാര്‍മ്മല്‍ ഹയര്‍ സെക്കന്ററി വിദ്യാലയത്തിലെ പരിസ്ഥിതിദിനാചരണം വേറിട്ടതായിരുന്നു. ‘നമ്മുടെ ഭൂമി, നമ്മുടെ ഭാവി, നമ്മള്‍ പുന:സ്ഥാപനത്തിന്റെ തലമുറ’ എന്ന മുദ്രാവാക്യം വിദ്യാര്‍ത്ഥികള്‍ ഏറ്റു പറഞ്ഞു. പ്ലാസ്റ്റിക്, പേപ്പര്‍, തുണി എന്നിവ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ അഞ്ഞൂറോളം അലങ്കാരവസ്തുക്കള്‍ നിര്‍മ്മിച്ച് വില്പനയ്ക്ക് തയ്യാറാക്കി. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ജൂബിലി വര്‍ഷത്തില്‍ നിര്‍മ്മിക്കപ്പെടുന്ന സ്‌നേഹഭവനത്തിന്റെ ചിലവിലേക്കായി സ്വരുക്കൂട്ടി. വീട്ടില്‍ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന വസ്തുക്കള്‍ ഓഡിറ്റോറിയത്തില്‍ പ്രദര്‍ശനത്തിന് ഒരുക്കി. വിദ്യാര്‍ത്ഥികളുടെ കഴിവിനേയും നിര്‍മ്മാണ വൈദഗ്ദ്ധ്യത്തേയും പ്രോത്സാഹിപ്പിക്കുവാന്‍ സമ്മാനവും നല്‍കി.

പ്രിന്‍സിപ്പാള്‍ റവ. ഫാ. ജോസ് താണിക്കല്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളോട് സംസാരിച്ചു. പ്രദര്‍ശനം കണ്ട എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വലിയൊരു പ്രചോദനമാണ് ലഭിച്ചത്. ഇനി ഇത്തരം അലങ്കാരവസ്തുക്കളുടെ നിര്‍മ്മാണം തങ്ങള്‍ ഇനിയും ചെയ്യുമെന്നും പാഴ് വസ്തുക്കള്‍ വലിച്ചെറിയില്ലെന്നും തീരുമാനം എടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!