Channel 17

live

channel17 live

പിക്ചർസ്ക് ഫോട്ടോഗ്രഫി ഫെസ്റ്റിവലിനു വിരാമം

തൃശ്ശൂർ : സെന്റ് തോമസ് കോളേജിൽ രണ്ടുദിവസം നീണ്ടുനിന്ന ഫോട്ടോഗ്രാഫി ഫെസ്റ്റിവൽ സമാപിച്ചു. ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് ഡിപ്പാർട്മെന്റ് ഓഫ് മീഡിയ സ്റ്റഡീസ് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി സംസ്ഥാനതല ഫോട്ടോഗ്രഫി മത്സരം, മാസ്റ്റർ ക്ലാസുകൾ, ഫോട്ടോ എക്സിബിഷൻ, ഫോട്ടോഗ്രഫി ക്യാമ്പ് എന്നിവ നടത്തി. രണ്ടായിരത്തിലധികം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത ഫെസ്റ്റിവലിൽ റീൽസ് കോംപറ്റീഷൻ, ഫേസ് പെയിന്റിംഗ്, ട്രഷർ ഹണ്ട് തുടങ്ങിയവ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പ് സ്റ്റോറീസ് മറ്റൊരു പ്രധാന ആകർഷണമായിരുന്നു.

ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ഷിബു കേശവ് എം ഒന്നാം സ്ഥാനം നേടിയപ്പോൾ അഭിനവ് എ. എസ്., അജിൻ കെ. എസ്.എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കൂടാതെ ഫേസ് പെയിന്റിംഗ് കോംപറ്റീഷൻ വിജയിയായി മേരി ഇ. ജിയെയും ട്രഷർ ഹണ്ട് മത്സരാവിജയികളായി ഒന്നാം വർഷ മൾട്ടിമീഡിയ വിദ്യാർത്ഥികളായ അമിത് എൻ പി, ഇ. വി. ആതിര, ഫാത്തിമ ലന, അഭിറാം എം ഷാജു എന്നിവരെയും തിരഞ്ഞെടുത്തു.

കോളേജിന്റെ എക്സിക്യൂട്ടീവ് മാനേജർ റവ. ഫാ. ബിജു പാണെങ്ങാടൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മീഡിയ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ റവ. ഫാ. ഫി ജോ ജോസഫ് ആലപ്പാടൻ അധ്യക്ഷത വഹിച്ചു. ഡിപ്പാർട്ട്മെന്റിലെ അധ്യാപകരായ ജോസഫ് ജേക്കബ്, രേഷ്മ എം. എസ്, യദു കൃഷ്ണ TD, ആതിര രാജൻ, കാജൽ PR, രേഷ്മ R കൃഷ്ണൻ, അഞ്ജലി സാജു, ഫാ. പ്രതീഷ് കല്ലറക്കൽ, ടെസ് മേരി, സ്റ്റുഡൻറ് കോർഡിനേറ്റേഴ്സ് ആയ അദ്വൈത് KS, അഖില സുരേഷ്, ബദ്രിനാഥ് KB, സൈനുൾ ആഷിദ് എന്നിവർ നേതൃത്വം നൽകി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!