Channel 17

live

channel17 live

പിങ്കത്തോൺ 2024 ക്യാൻസർ ബോധവൽക്കരണ റാലി

ജെ.സി.ഐ. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ സഹകരണത്തോടെ പിങ്കത്തോൺ 2024 ക്യാൻസർ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. ജെ.സി.ഐ. നാഷ്ണൽ വൈസ് പ്രസിഡന്റ് ഇഷാൻ അഗർവാൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു ജെ.സി. ഐ. ലേഡി ചെയർ പേഴ്സൺ രമ്യ ലിയോ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ നിഷിന നിസാർ ജെ.സി.ഐ. പ്രസിഡന്റ് ലിയോ പോൾ, എൻ.എസ്.എസ്. പ്രോഗ്രാം പ്രോഗ്രാം ഓഫിസർ വീണ ബിജോയ്, സോൺ ഭാരവാഹികളായ അരുൺ ജോസ്, മെജോ ജോൺസൺ, ജെ.സി.ഐ. സെക്രട്ടറി സഞ്ജു പട്ടത്ത്,ട്രഷറർ ഷിജു കണ്ടംകുളത്തി, നിസാർ അഷറഫ്, ടെൽസൺ കോട്ടോളി, അഡ്വ. ഹോബി ജോളി, എന്നിവർ പ്രസംഗിച്ചു. ക്യാൻസർ ബോധവൽക്കരണ സന്ദേശങ്ങളടങ്ങിയ റാലി ഇരിങ്ങാലക്കുട ടൗൺ ചുറ്റി സെന്റ് ജോസഫ്സ് കോളേജിൽ സമാപിച്ചു തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സെന്റ് ജോസഫ്സ് കോളജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ. ബ്ലസ്സി മുഖ്യാതിഥി ആയിരുന്നു. രാജഗിരി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. ഐഷ സലിം, ക്ലാസ്സ് നയിച്ചു. രേഷ്മ സഞ്ജയ്, വിഷ്ണു എന്നിവർ ക്യാൻസർ വന്നാലുണ്ടാക്കുന്ന അനുഭവങ്ങൾ പങ്കു വെച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!