Channel 17

live

channel17 live

പിടിഎ പ്രസിഡണ്ട് മാർക്ക് പരിശീലനം

ജില്ലാ പഞ്ചായത്തിന്റെ സമേതം വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ പി ടി എ പ്രസിഡണ്ട് മാർക്ക് ഏകദിന ശില്പശാല നടത്തി. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോ. എം സി നിഷ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇരിഞ്ഞാലക്കുട ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ കെ ആർ സത്യപാലൻ പരിപാടിയുടെ അധ്യക്ഷത വഹിച്ചു .പി ടി എയുടെ പ്രവർത്തനങ്ങൾ , കടമകൾ എന്നിവയെക്കുറിച്ച് വിദ്യാഭ്യാസ പ്രവർത്തകനായ ടി എസ് സജീവൻ മാസ്റ്റർ ക്ലാസ് എടുത്തു. സമേതം പരിപാടിയെ കുറിച്ച് ആസിസ്റ്റന്റ് കോഡിനേറ്റർ മനോജ് മാസ്റ്റർ അവതരണം നടത്തി. പ്രധാന അധ്യാപികയായ കെ.എൽ. റീന നന്ദി പ്രകാശിപ്പിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!