Channel 17

live

channel17 live

പി ഡബ്ല്യു ഡി എൻജിനീയർക്ക് ആം ആദ്മി പാർട്ടി നിവേദനം നൽകി

ജില്ലാ പ്രസിഡണ്ട് റാഫേൽ ടോണി, ജില്ലാ കൗൺസിൽ അംഗം വിൻസെന്റ് കണ്ടംകുളത്തി, ആർ ടി ഐ മണ്ഡലം പ്രസിഡണ്ട് ലിന്റേഷ്, ആന്റു എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.

ഇരിങ്ങാലക്കുട : പി ഡബ്ല്യു ഡി ഓഫീസിന്റെ അധികാര പരിധിയിലുള്ള മാർക്കറ്റ് റോഡിലെ കുഴിയിൽ വീണ് മുക്കുളം ബിജോയി മരണമടഞ്ഞതുമായി ബന്ധപ്പെട്ട് അപകടാവസ്ഥ നില നിൽക്കുന്ന മേഖലകളിൽ അടിയന്തര പ്രാധാന്യത്തോടു കൂടി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുവാനും എത്രയും പെട്ടെന്ന് തന്നെ കുഴികൾ അടച്ച് ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും കോടതികളുടെ ഉത്തരവുകൾ നിലനിൽക്കെ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം സംഭവിക്കുന്ന അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ടതായ പ്രവർത്തനങ്ങൾ നടത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഇരിങ്ങാലക്കുട നിയോജകമണ്ഡലം ആം ആദ്മി പാർട്ടി കമ്മിറ്റി പ്രസിഡണ്ട് ജിജിമോൻ കെ റപ്പായി ഇരിങ്ങാലക്കുട പി ഡബ്ല്യു ഡി എൻജിനീയർക്ക് നിവേദനം നൽകി. ജില്ലാ പ്രസിഡണ്ട് റാഫേൽ ടോണി, ജില്ലാ കൗൺസിൽ അംഗം വിൻസെന്റ് കണ്ടംകുളത്തി, ആർ ടി ഐ മണ്ഡലം പ്രസിഡണ്ട് ലിന്റേഷ്, ആന്റു എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു. ആവശ്യമുള്ള പ്രവർത്തനങ്ങൾ നടത്താത്തപക്ഷം നിയമനടപടികൾ സ്വീകരിക്കുന്നതിനും ജനകീയ സമരങ്ങൾ നടത്തുന്നതിനും ജനങ്ങൾ നിർബന്ധിതരാകും എന്നും നിവേദനത്തിൽ പറയുന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!