Channel 17

live

channel17 live

പീഡനക്കേസ്സിൽ പെരുമ്പാവൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡനത്തിനിരയാക്കിയ കേസ്സിൽ പെരുമ്പാവൂർ മുടക്കുഴ സ്വദേശി കുറുപ്പൻ വീട്ടിൽ അജൂ വർഗ്ഗീസിനെയാണ് (31 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.സി. കുഞ്ഞിമോയിൻകുട്ടിയുടെയും ഇൻസ്പെക്ടർ മനോജ് ഗോപിയുടെയും സംഘം എറണാകുളം കച്ചേരിപ്പടിയിൽ നിന്നും അറസ്റ്റു ചെയ്തത്. മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട പരാതിക്കാരിയായ യുവതിയുമായി കൂടുതൽ സൗഹൃദത്തിലായതോടെ ഇയാൾ യുവതിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു പീഡനത്തിനിരയാക്കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ നാട്ടിൽ നിന്നും മുങ്ങിയ പ്രതി പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. മൊബൈൽ ഫോണിൽ പരാതിക്കാരിയുടെ ചിത്രങ്ങൾ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണവും തട്ടിയിരുന്നു. യുവതി നിയമ പരമായി നടപടികളുമായി പ്രതിക്കെതിരെ നീങ്ങിയതോടെ ഒളിവിൽ പോകുകയായിരുന്നു. ആയൂർവേദ മരുന്ന് ബിസിനസ് നടത്തുന്ന അജു പോലീസിന്റെ പിടിവീഴാതിരിക്കാൻ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിച്ചെങ്കിലും ദിവസങ്ങൾക്കുള്ളിൽ കസ്റ്റഡയിലായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ. സി.എൻ.ശ്രീധരൻ സീനിയർ സി.പി.ഒ മാരായ ഇ.എസ്.ജീവൻ, രാഹുൽ അമ്പാടൻ, സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, വിപിൻ വെള്ളാംപറമ്പിൽ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!