Channel 17

live

channel17 live

പീഡനക്കേസ്സിൽ യുവാവ് അറസ്റ്റിൽ

ഇരിങ്ങാലക്കുട : വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് യുവതിയെ പീഡനത്തിന് ഇരയാക്കിയ കേസ്സിൽ അങ്കമാലി സ്വദേശി തെക്കേകളത്തിങ്കൽ വീട്ടിൽ സിറിളിനെ (25 വയസ്സ്) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. എം.സി.കുഞ്ഞിമോയിൻകുട്ടി അറസ്റ്റു ചെയ്തു. കഴിഞ്ഞ വർഷം ജനുവരി മുതലുള്ള കാലത്ത് പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. ഒന്നര വർഷം മുൻപ് ജോലിസ്ഥലത്തു വച്ചാണ് യുവതിയെ ഇയാൾ പരിചയപ്പെട്ടത്. പിന്നീട് സൗഹൃദം സ്ഥാപിച്ച് അടുത്തു കൂടിയ പ്രതി കുട്ടി പിറന്നതോടെ യുവതിയിൽ നിന്ന് അകലുകയായിരുന്നു. ഇതിനിടെ ഇയാൾ മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായതായും പരാതിയുണ്ട്. പോലിസ് ഹരിജന പീഡന നിരോധന നിയമപ്രകാരം കേസ് എടുത്തതോടെ സിറിൽ ഒളിവിൽ പോയി. കുറച്ചു ദിവസങ്ങളായി ഇയാളുടെ സുഹൃത്തുക്കളെയടക്കം പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ തൊടുപുഴയിൽ നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് ഭയന്ന് മുങ്ങി നടന്നിരുന്ന ഇയാൾ കുറച്ചു കാലമായി വീടുമായി ബന്ധമില്ലാതെ തൊടുപുഴയിൽ പെയിൻ്റിംങ് തൊഴിലാളിയായി താമസിക്കുകയായിരുന്നു. ഇരിങ്ങാലക്കുട എസ്.ഐ. എം.അജാസുദ്ദീൻ, എം.സുമൽ, സീനിയർ സി.പി.ഒ മാരായ കെ.കെ.പ്രസാദ് ഇ.എസ്.ജീവൻ, സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, മുരളികൃഷ്ണ തൊടുപുഴ ക്രൈം സ്ക്വാഡ് എസ്.ഐ. ടി.എം.ഷംസുദ്ദീൻ, സീനിയർ സി.പി.ഒ മാഹിൻ ബഷീർ എന്നിവരുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!