Channel 17

live

channel17 live

പുതിയ അക്കാദമി കലണ്ടർ വിദ്യാലയങ്ങളിലെ പഠ്യേതര പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു എന്ന് കെ പി എസ് ടി എ

ചാലക്കുടി : ശനിയാഴ്ചകളിലെ എൻ സി സി , ജൂനിയർ റെഡ് ക്രോസ് , സ്റ്റുഡന്റ് പോലീസ് , സ്കൗട്സ് ആന്റ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് , സ്കോളർഷിപ്പ് ക്ലാസുകൾ , കലാകായിക പരിശീലനങ്ങൾ തുടങ്ങിയ പഠ്യേതര പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുകയും ചെയ്യുന്ന പുതിയ അക്കാദമിക് കലണ്ടർ പിൻവലിക്കണം എന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചാലക്കുടി സബ്ജില്ല കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിഷേധ സൂചകമായി അധ്യാപകർ ശനിയാഴ്ചയിലെ ക്ലസ്റ്റർ ബഹിഷ്കരിച്ച് ഡി ഡി ഇ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും കെ പി എസ് ടി എ അറിയിച്ചു. ഉപ ജില്ലാ പ്രസിഡന്റ് പി യു രാഹുൽ അധ്യക്ഷനായിരുന്നു. ഉപജില്ലാ തല സമര പ്രഖ്യാപന കൺവെൻഷനും മെമ്പർഷിപ്പ് ഉദ്ഘാടനവും കെ പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് സാജു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ആന്റോ പി തട്ടിൽ മുഖ്യപ്രഭാഷണം നടത്തി.വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് പ്രവീൺ എം കുമാർ , എം വി മിനിമോൾ , മേരി ഷിബി , ജോസ് പോൾ , പി എക്സ് മോളി , ടിജോ തോമസ് , പി വി ആന്റൂ ,സുമി ഡേവിസ്, സിനി മാഞ്ഞൂരാൻ എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!