Channel 17

live

channel17 live

പുതിയ ക്ലാസ് മുറികളുടെ നിര്‍മ്മാണോദ്ഘാടനം നടത്തി

കോണത്തുകുന്ന് ഗവ. യുപി സ്‌കൂളില്‍ എസ്എസ്‌കെ പദ്ധതി പ്രകാരം നിര്‍മിക്കുന്ന പുതിയ ക്ലാസ് മുറികളുടെ നിര്‍മ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. എട്ട് ക്ലാസ് മുറികളാണ് എസ്എസ്‌കെ അനുവദിച്ച 76 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്നത്. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എംഎം മുകേഷ് അധ്യക്ഷനായി. എസ്എസ്‌കെ തൃശ്ശൂര്‍ ഡിപിഒ എന്‍.കെ. രമേശ് പദ്ധതി വിശദീകരണം നടത്തി.

ബി.ആര്‍.സി വെള്ളാങ്ങല്ലൂര്‍ ബി.പി.സി ഗോഡ്വിന്‍ റോഡ്രിഗ്‌സ്, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുജന ബാബു, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍, വാര്‍ഡംഗം കെ. കൃഷ്ണകുമാര്‍, പ്രധാനാധ്യാപിക പി.എസ്. ഷക്കീന, പി.ടി.എ പ്രസിഡന്റ് എ.വി പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!