Channel 17

live

channel17 live

പുതുക്കാട് മണ്ഡലം വിദ്യാലയസുരക്ഷാ അവലോകന യോഗം ചേർന്നു

എ.എൽ.പി.എസ് അളഗപ്പനഗർ, ഗവ. എൽ.പി.എസ് മറ്റത്തൂർ എന്നീ വിദ്യാലയങ്ങളിൽ ഫിറ്റ്നസ് നഷ്ടമായ കെട്ടിടങ്ങൾ ഉണ്ടെന്ന് എം.എൽ.എ യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇവ എത്രയും വേഗം പൊളിച്ചു മാറ്റാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മറ്റത്തൂർ ജി.എൽ .പി. എസിന് മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് പുതിയ കെട്ടിടം നിർമിക്കുന്നതിനും, എ.എൽ.പി.എസ് അളഗപ്പനഗറിന് വിദ്യാഭ്യാസ വകുപ്പ് ഫണ്ട് ലഭ്യമാക്കി പുതിയ കെട്ടിടം നിർമിക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു. അളഗപ്പനഗർ എൽ.പി. സ്കൂളിൽ വിദ്യാർത്ഥികൾക്ക് താത്കാലിക പഠന സൗകര്യം ജില്ലാപഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായി ഏർപ്പെടുത്തുവാൻ സത്വര നടപടികൾ സ്വീകരിക്കണം.

വിവിധ സ്കൂളുകളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിന് ഗ്രാമപഞ്ചായത്തുകൾ, ദുരന്തനിവാരണവകുപ്പ്, സോഷ്യൽ ഫോറസ്ട്രി ഉൾപ്പടെയുള്ളവർ ഉൾക്കൊള്ളുന്ന ട്രീ കമ്മറ്റി ഉടൻ ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കണം. അപകടകരമായ വൈദ്യുതി ലൈനുകൾ, പോസ്റ്റുകൾ ഇവ മാറ്റുന്നതിന് പരിശോധനാ നടപടികൾ നടന്നുവരുന്നതായും വിദ്യാലയങ്ങളോടു ചേർന്ന ലൈനുകൾ കേബിളുകളാക്കി മാറ്റുന്നതിനും നടപടി സ്വീകരിച്ചു വരുന്നതായും കെ.എസ്.ഇ.ബി പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു.

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം.ചന്ദ്രൻ അധ്യക്ഷനായി. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കലാപ്രിയ സുരേഷ്, കൊടകര ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഇ.കെ. സദാശിവൻ , ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സജിത രാജീവ്, മിനി ഡെന്നി, സതി സുധീർ, ചാലക്കുടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ബി നിഷ, ചേർപ്പ് എ.ഇ.ഒ എം.വി സുനിൽകുമാർ , ബി.ആർ.സി കോ-ഓർഡിനേറ്റർ ടി.ആർ. അനുപ്, എൽ.എസ്.ജി.ഡി. അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ രതീഷ്, പുതുക്കാട് പോലീസ് സബ് ഇൻസ്പെക്ടർ വി.ബി. വൈഷ്ണവ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പ്രധാന അധ്യാപകർ, മാനേജ്മെൻ്റ് പ്രതിനിധികൾ, പി.ടി.എ- മാതൃസംഘം പ്രസിഡൻ്റുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

https://www.youtube.com/@Channel17news.in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!