Channel 17

live

channel17 live

പുതുക്കാട് വൻ സ്പിരിറ്റ് വേട്ട;ഗോഡൗണിൽ നിന്ന് നടത്തിപ്പുകാരൻ പിടിയിൽ

ആയിരത്തി അഞ്ഞൂറ് ലിറ്ററോളം സ്പിരിറ്റും മുന്നുറ് ലിറ്ററോളം വ്യാജക്കള്ളും നിർമ്മാണ സാമഗ്രികളും വാഹനങ്ങളും പിടികൂടി.

ചാലക്കുടി പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പറപ്പൂക്കര പള്ളത്ത് വീട് വാടകയ്ക്കെടുത്ത് അതീവ രഹസ്യമായി പ്രവർത്തിച്ചിരുന്ന ഗോഡൗൺ കണ്ടെത്തി ഗോഡൗൺ നടത്തിപ്പുകാരനേയും അനധികൃതമായി സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരവും , സ്പിരിറ്റ് ചേർത്ത് തയ്യാറാക്കിയ വീര്യം കൂടിയ കള്ളും ചാലക്കുടി ഡിവൈഎസ്പി ടി.എസ് സിനോജും സംഘവും ചേർന്ന് പിടികൂടി. ഓണത്തോടനുബന്ധിച്ച് വ്യാജമദ്യ ഉൽപാദനവും വിതരണവും ഉണ്ടാകുവാൻ ഇടയുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ റേഞ്ച് ഡിഐജി അജിതാബീഗം ഐപിഎസിന്റെ നിർദ്ദേശപ്രകാരം റേഞ്ച് തലത്തിൽ നടത്തപ്പെടുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി ശ്രീമതി ഐശ്വര്യ ഡോങ്റേ ഐപിഎസിന്റെ മേൽനോട്ടത്തിലാണ് പോലീസ് പരിശോധന നടത്തിയത്.

രഹസ്യ ഗോഡൗൺ നടത്തിപ്പുകാരൻ ഗുരുവായൂർ ചൊവ്വല്ലൂർ പടി തൈക്കാട് സ്വദേശി അരീക്കര വീട്ടിൽ ബേബിയുടെ മകൻ അരുൺ ആണ് അറസ്റ്റിലായത് . പുതുക്കാട് രാപ്പാൾ -തൊട്ടിപ്പാൾ റൂട്ടിൽ നെടുമ്പാൾ പള്ളത്ത് റോഡിൽ നിന്നും ഇരുനൂറ് മീറ്ററോളം ഉള്ളിലേക്ക് മാറി ഒറ്റപ്പെട്ട ഒരു വാടക വീട്ടിലാണ് അരുൺ സ്പിരിറ്റ് സംഭരിച്ചിരുന്നത്. പോലീസ് നടത്തിയ പരിശോധനയിൽ 1500 ലിറ്ററോളം സ്പിരിറ്റും 300 ലിറ്ററോളം സ്പിരിറ്റ് ചേർത്ത കള്ളും പിടിച്ചെടുത്തു. സ്പിരിറ്റ് കടത്തുവാൻ ഉപയോഗിച്ച് വന്നിരുന്ന KL08BC 3997 മഹീന്ദ്ര പിക്കപ്പ് വാനും KL25B4290 മഹീന്ദ്ര ആൽഫ ചാമ്പ്യൻ ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. അരുണിന് സ്പിരിറ്റ് നൽകുന്നവരെ കുറിച്ചും അമിത ലഹരി ഉണ്ടാക്കുന്ന വ്യാജ കള്ളിന്റെ വിൽപനയിടങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
അറസ്റ്റിലായ അരുൺ രണ്ടായിരത്തി പതിനാറിൽ മുൻ വൈരാഗ്യത്തിന്റെ പേരിൽ ഗുരുവായൂർ സ്വദേശിയായ യുവാവിനെ സംഘം ചേർന്നാക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ്. ഈ കേസിൽ ഒളിവിലിൽ പോയ ഇയാളെയും സംഘത്തേയും ബാംഗ്ലൂരിൽ നിന്നാണ് പോലീസ് സംഘം അന്ന് പിടികൂടിയത്.

ഓണത്തിന് മുന്നോടിയായി ചാലക്കുടി ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ വനമേഖലകൾ കേന്ദ്രീകരിച്ചും , പുഴയോരങ്ങൾക്കരികിലും വ്യാജവാറ്റിനെതിരെയുള്ള റെയ്ഡുകൾ നടന്നു വരികയാണ്. പ്രതിയെ അറസ്റ്റ് ചെയ്യുവാനും അന്വേഷണ സംഘത്തിലും പുതുക്കാട് സി ഐ സുനിൽദാസ് യു എച്ച്, സബ് ഇൻസ്പെക്ടർ സൂരജ് കെ എസ് , ക്രൈം സ്ക്വാഡ് അംഗങ്ങളായ വി.ജി സ്റ്റീഫൻ ,സി എ ജോബ്,സതീശൻ മടപ്പാട്ടിൽ ,റോയ് പൗലോസ്,മൂസ പി എം ,സിൽജോ വി. യു , റെജി എ യു , ഷിജോ തോമസ് പുതുക്കാട് പോലീസ് സ്റ്റേഷനിലെ എ എസ് ഐ ഡെന്നീസ് സി എ , വിശ്വനാഥൻ സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രമോദ് വി ജെ, ജിലേഷ് പി സി , ശ്രീജിത്ത് എൻ വി , മിഥുൻ എം എന്നിവരും ഉണ്ടായിരുന്നു.

https://www.youtube.com/@channel17in

https://www.threads.net/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!