ഇടതുപക്ഷ സർക്കാരിന്റെ സംഘപരിവാർ ബാന്ധവത്തിനും രാഷ്ട്രീയ ഫാസിസത്തിനുമെതിരെയും, യുവാക്കളുടെ തൊഴിൽ നിയമന നിരോധനത്തിരെയും, മുദ്ര പേപ്പർ ക്ഷാമത്തിനെതിരെയും പുത്തൻചിറ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വെള്ളൂർ സെന്ററിൽ പ്രതിഷേധ ശൃംഖല തീർത്തു.പ്രതിഷേധ ശൃംഖലക്ക് ശേഷം നടന്ന വിശദീകരണ യോഗം എറണാകുളം സി.സി.സി.ജനറൽ സെക്രട്ടറി എം.ടി.ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.എ.നദീർ അദ്ധ്യക്ഷനായ പരിപാടിയിൽ
ജില്ലാ കമ്മിറ്റിയംഗം പി.യു.സുരേഷ്കുമാർ, ടി.എസ്.ഷാജി, ആന്റണി പയ്യപ്പിള്ളി, ജിജോ അരീക്കാടൻ, വി.എസ്.അരുൺരാജ്, സി.കെ.യുധിമാസ്റ്റർ, സുഭാഷ് പനങ്ങാടൻ വാസന്തി സുബ്രഹ്മണ്യൻ പി.എ.ഹസൈനാർ, സുഹറ കരീം, പി.വി.സലാം, പി.സി.ബാബു, ജെറോം കരിമാലിക്കൽ എന്നിവർ സംസാരിച്ചു.
സുഭാഷ് ചെമ്പനാടൻ, ടോണി കണ്ണായി, ജോജു പയ്യപ്പിള്ളി, സുരേഷ് ആനപ്പാറ, സുന്ദരൻ ചെറാട്ട്, ജോസ് കാളിയങ്കര, സന്തോഷ് പട്ടോടത്തിൽ, ജോർജ് പനക്കൽ, പ്രകാശൻ പുന്നക്കുഴി, ലിജോയ് കല്ലൻ, സുനിൽ തെക്കേമറ്റത്തിൽ, സലാം അരീപ്പുറത്ത്, പോൾസൺ ചുണ്ടേക്കാട്ടിൽ, ജബ്ബാർ.ടി.കെ, അസീസ് പിണ്ടാണി, പ്രേമദാസൻ, സുലൈമാൻ എം.എ, മുഹമ്മദ് അറക്കൽ, ഷാഹിദ് കുന്നത്തേരി എന്നിവർ ശൃംഖലക്ക് നേതൃത്വം നൽകി.