അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവടക്കം വിവിധ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് കെ.എസ്.ഇ.ബി. ഓഫിസിന് മുൻപിൽ പുത്തൻചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ട ധർണ്ണ നടത്തി. മണ്ഡലം പ്രസിഡണ്ട്, വി.എ. നദീർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.ജനറൽ സെക്രട്ടറി ടി.എം.നാസർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ഇ.എസ് സാബു മുഖ്യ പ്രഭാഷണം നടത്തി. ആൻ്റണി പയ്യപ്പിള്ളി, ടി.എസ് ഷാജി, സി.കെ.യുധി മാസ്റ്റർ, ജിജോ അരിക്കാടൻ, അഡ്വ.വി.എസ്.അരുൺരാജ്, വാസന്തി സുബ്രഹ്മണ്യൻ, ഷൈല പ്രകാശൻ, പി.എസ്. സുഭാഷ്, പി.സി.ബാബു, എം.കെ.കാഞ്ചന എന്നിവർ പ്രസംഗിച്ചു.
പുത്തൻചിറ കെ.എസ്.ഇ.ബി ഓഫിസിന് മുൻപിൽ കോൺഗ്രസ്സ് കൂട്ടധർണ്ണ
