പുത്തൻചിറ ഗ്രാമ പഞ്ചായത്ത് തരിശു രഹിതമാക്കുക എന്ന ലഷ്യം നടപ്പിലാക്കുന്നതിനു വേണ്ടി വിളിച്ചുചേർത്ത സംഘാടക സമിതി രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് Ap വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം PK ഡേവീസ് മാസ്റ്റർ , ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ, സഹകരണ ബാങ്ക് പ്രസിഡണ്ട് TK ഉണ്ണികൃഷ്ണൻ തുടങ്ങി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാർ , സഹകരണ , പഞ്ചായത്ത് ജനപ്രതിനിധികൾ , കുടുംബശ്രീ, തൊഴിലുറപ്പ് മേഖലയിലുള്ളവർ തുടങ്ങി നിരവധി പേർ പങ്കെടുത്തു. റോമിബേബി ചെയർമാനും TK ഉണ്ണികൃഷ്ണൻ കൺ വീനറും കൃഷി ഓഫീസർ NT രേഷ്മ ട്രഷററുമായ വിപുലമായ സoഘാടക സമിതി രൂപീകരിച്ചു. ഭാവി പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ തീരുമാനിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ AN രേണുക സ്വാഗതം പറഞ്ഞു. കൃഷി ഓഫീസർ NT രേഷ്‌മ നന്ദി രേഖ പ്പെടുത്തി.
പുത്തൻചിറ ഗ്രാമ പഞ്ചായത്ത് തരിശു രഹിത പഞ്ചായത്ത് സംഘാടക സമിതി രൂപീകരിച്ചു
