LDF പുത്തൻചിറ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി 4 1/2 വർഷകാലം കൊണ്ട് നടപ്പിലാക്കിയ 88 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ജനങ്ങളുമായി സംവദിക്കുന്നതിനു വേണ്ടി സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥ CPI(M) ജില്ലാ കമ്മിറ്റി അഗവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പ്രൊ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.ജാഥാ ക്യാപ്റ്റൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ റോമി ബേബിക്ക് പതാക കൈമാറി സംഘാടക സമിതി കൺവീനർ CR സേതുമാധവൻ സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ TK ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ വൈസ് ക്യാപ്റ്റൻ V N രാജേഷ് , മാനേജർ M M നൗഷാദ് , ഏരിയാ സെകട്ടറി TK സന്തോഷ് , ഏരിയാ കമ്മിറ്റി അംഗം C . ധനൂഷ് കുമാർ , പുത്തൻചിറ സൗത്ത് ലോക്കൽ സെക്രട്ടറി VK റാഫി തുടങ്ങിയവർ പങ്കെടുത്തു. ബിനോയ് എം.യു നന്ദി രേഖപ്പെടുത്തി. തൊഴിലുറപ്പിൽ 100 ദിനം പൂർത്തീകരിച്ച തൊഴിലാളികൾക്ക് ഉപ ഹാരങ്ങൾ നൽകി.ജാഥ മെയ് 24, 25 തിയ്യതികളിലെ വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം 25 ന് വൈകീട്ട് 5 മണിക്ക് മാണിയം കാവിൽ സമാപിക്കും സമാപന സമ്മേളനം CPI(M) ജില്ല സെക്രട്ടറിയേറ്റ് അംഗം PK ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
പുത്തൻചിറ പഞ്ചായത്ത് CPI (M)വികസന മുന്നേറ്റ കാൽ നട പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തു
