പുത്തൻച്ചിറ ഗ്രാമ പഞ്ചായത്തിൽ വാർഡ് രണ്ട് മാലിന്യ മുക്ത പ്രഖ്യാപനവും നവീകരിച്ച അംഗനവാടി ഉൽഘാടനവും ജില്ല പഞ്ചായത്ത് മെമ്പർ പി. കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. കുടുംബ ശ്രീ സി ഡി എസ് മെമ്പർ ശിജി ഷൈജു സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ രേണുക. എ. എൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് മെമ്പർ രമ രാഘവൻ ശുചിത്വ മിഷന്റെ ബ്ലോക്ക് കോർഡിനേറ്റർ, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രകാശൻ, എന്നിവർ സംസാരിച്ചു. വാർഡിലെ ഹരിത കർമ സേന അംഗങ്ങളെ ആദരിച്ചു.
പുത്തൻച്ചിറ ഗ്രാമ പഞ്ചായത്തിൽ വാർഡ് രണ്ട് മാലിന്യ മുക്ത പ്രഖ്യാപനവും നവീകരിച്ച അംഗനവാടി ഉൽഘാടനവും ജില്ല പഞ്ചായത്ത് മെമ്പർ പി. കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു
