ഇരിങ്ങാലക്കുട നഗരസഭ ചെയർ പേഴ്സൺ സുജ സഞ്ജീവ്കുമാർ സെമിനാർ ഉൽഘാടനം ചെയ്തു .
ഇരിങ്ങാലക്കുട : കരുവന്നൂർ പുത്തൻതോട് ജലാശയത്തിൽ വർദ്ധിച്ച തോതിൽ ഉപേക്ഷിക്കപ്പെടുന്ന മാലിന്യത്തിനും, പരിസര പ്രദേശങ്ങളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനുമെതിരെയുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായി “പുത്തൻതോട് പുഴയോര സംരക്ഷണ സമിതി” സെമിനാർ സംഘടിപ്പിച്ചു.
ഗാന്ധിജയന്തി ദിനത്തിൽ സംഘടിപ്പിച്ച സെമിനാറിന് പ്രസിഡൻ്റ് പി എസ് പ്രബോഷ് നേതൃത്വം നൽകി. ഇരിങ്ങാലക്കുട നഗരസഭ ചെയർ പേഴ്സൺ സുജ സഞ്ജീവ്കുമാർ സെമിനാർ ഉൽഘാടനം ചെയ്തു . ആരോഗ്യ വകുപ്പ് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ അംബിക പള്ളിപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രവീൺ (കൗൺസിലർ, രക്ഷാധികാരി, പുത്തൻ തോട് പുഴയോര സംരക്ഷണ സമിതി) സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ഇരിങ്ങാലക്കുട എസ് ഐ കെ പി ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി.
മാലിന്യ സംസ്കരണത്തെ കുറിച്ച് ബി സരിത ബി (JPHN) ക്ലാസ്സെടുത്തു. മായ അജയൻ, അൽഫോൺസ തോമസ് (കൗൺസിലർമാർ ), സായിറാം (സെക്രട്ടറി, സേവാഭാരതി, ഇരിങ്ങാലക്കുട) എന്നിവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി കെ ടി ജയസാഗർ നന്ദി പറഞ്ഞു.