Channel 17

live

channel17 live

പുനരധിവാസ പരിശീലന പരിപാടിയും കോളോസ്റ്റമി ലിംഫെടിമ ഉപഭോക്താക്കളുടെ സംഗമവും

തൃശ്ശൂർ- ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിൻറെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം, എലിഞ്ഞിപ്രയില്‍ പാലിയേറ്റീവ് കെയർ ഗുണഭോക്താക്കൾക്ക് ഉള്ള ഏകദിന പുനരധിവാസ പരിശീലന പരിപാടിയും കോളോസ്റ്റമി ലിംഫെടിമ ഉപഭോക്താക്കളുടെ സംഗമവും ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.വേണു കണ്ടരുമഠത്തില്‍ ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീ.പി.കെ ജേക്കബ് വികസനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ (ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്‌ ) അദ്ധ്യക്ഷത വഹിച്ചു. ശ്രീ. സി.വി ആൻറണി ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ (ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്‌ ) സ്വാഗതം ആശംസിച്ചു. ഡോ. ജോമേരി ആൻ്റണി (പാലിയേറ്റീവ് മെഡിക്കൽ ഓഫീസർ) പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീ.എം.ഡി ബാഹുലേയൻ, അഡ്വ.ലിജോ ജോണ്‍, ശ്രീ.പി.പി പോളി, ശ്രീമതി.ഇന്ദിര പ്രകാശൻ, ശ്രീമതി. സിന്ധു രവി, എന്നിവർ ആശംസകള്‍ അർപ്പിച്ചു. ശ്രീ.വിനോദ് കെ.കെ (ഹെൽത്ത് ഇൻസ്പെക്ടർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, എലിഞ്ഞിപ്ര) നന്ദി പ്രകാശിപ്പിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!