Channel 17

live

channel17 live

പുന്നച്ചുവട് ഇ.എം.എസ്. താമരവെള്ളച്ചാൽ റോഡ് സജ്ജമായി

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പുന്നച്ചുവട് ഇ.എം.എസ്. താമരവെള്ളച്ചാൽ റോഡ് റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ ഫണ്ടായ 30 ലക്ഷം ഉപയോഗിച്ച് 800 മീറ്ററാണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. ബാക്കിയുള്ള 830 മീറ്റർ റോഡ് അടുത്ത സാമ്പത്തികവർഷത്തിൽ തന്നെ പ്രഥമ പരിഗണന നൽകി നിർമ്മിക്കുമെന്നും മന്ത്രി അറിയിച്ചു. റോഡ് നിർമ്മാണം പൂർത്തീകരിക്കുന്നതോടെ താമരവെള്ളച്ചാൽ കോളനിയിലെ നിരവധി പട്ടികജാതി പട്ടികവർഗ കുടുംബങ്ങൾക്കാണ് സുഗമമായി യാത്ര ലഭ്യമാകുന്നത്.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി. രവീന്ദ്രൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, വാർഡ് മെമ്പർ അജിത മോഹൻദാസ്, വാർഡ് വികസന സമിതി കൺവീനർ ബിജുമോൻ, ഊര് മൂപ്പൻ ടി. സി. വാസു, എസ് സി കൂട്ടായ്മ സെക്രട്ടറി ഹരികുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അസിസ്റ്റൻ്റ് എൻജിനീയർ ഐ. ബി. അമ്പിളി റിപ്പോർട്ട് അവതരിപ്പിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!