മേലൂർ ഗ്രാമീണ വായനശാല വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ജൂൺ 19 മുതൽ ജൂലൈ 7 വരെ മേലൂർ ഗ്രാമ പഞ്ചായത ത്തിലെ വിവിധ സ്കൂളുകളിൽ വായനാമത്സരങ്ങളും ചിത്രരചനയടക്കമുള്ള വിവിധ പരിപാടികൾ നടത്തിവന്നിരുന്ന വായനോത്സം 2025 സമാപിച്ചു. മേലൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വായനശാല പ്രസിഡണ്ട് കെ കെ ശശിധരന്റെ അധ്യക്ഷതയിൽ നടന്ന വായനോത്സവം 2025 സമാപന സമ്മേളനം കേരള ലളിതകല അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത് ഉദ്ഘാടനം ചെയ്ത് ജോസ് പല്ലിശ്ശേരി അവാർഡ് ജേതാവ് സുരേഷ് മുട്ടത്തി,മലയാള സാഹിത്യ അക്കാദമി &റിസർച്ച് സെൻ്റർ നോവൽ പുരസ്കാര ജേതാവ് ജോൺപന്തൽ,ചെങ്ങമ്പുഴ കവിത പുരസ്കാര ജേതാവ് കവയത്രി ശ്രീശുഭ എന്നിവരെ ആദരിച്ചു.കവിയും ഗ്രന്ഥശാല പ്രവർത്തകനുമായ പി വി രമേശൻ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി സംസാരിച്ചു.
പ്രശസ്ത കവി പി .ബി ഹൃഷികേശൻ പി എൻ പണിക്കർ /ഐ വി ദാസ് അനുസ്മരണം നടത്തി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിക്ടോറിയ ഡേവീസ് വാർഡ് മെമ്പർ ജാൻസി പൗലോസ് എന്നിവർ ചേർന്ന് വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സഹകരണ ബാങ്ക് പ്രസിഡണ്ട് ഇ കെ കൃഷ്ണൻ നായർ,സ്കൂൾ പ്രധാന അധ്യാപികമാരായ ജാനറ്റ് സ്റ്റീഫൻ,സാലി പോൾ,വായനശാല സെക്രട്ടറി വി ഡി തോമസ്, കെ.കെ. രവി, പി.സി അനൂപ്
തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.