പ്രശസ്ത കവി ഡോ: പിബി ഹൃഷികേശൻ ഉദ്ഘാടനം ചെയ്യ്തു. സാഹിത്യകാരൻ ഇഡി ഡേവീസ് മുഖ്യപ്രഭാഷണം നടത്തി. പഠന വൈകല്യം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ പിഎം ആന്റണി,അമ്മക്ക് കരൾ പകുത്ത് നൽകിയ കുമാരി ദിയ ദിനിൽ എന്നിവർക്ക് ആദരo നൽകി.പു ക സ ഏരിയ സെക്രട്ടറി ഷീബ ഗിരീശൻ അധ്യക്ഷത വഹിച്ചു. അന്നമനട പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയ്യർമാൻ ടികെ സതീശൻ, മുതിർന്ന പത്രപ്രവർത്തകൻ സി ആർ പുരുഷോത്തമൻ, എഴുത്തകാരൻ എംസി പോൾ, പു കാ സ ഏരിയ കമ്മിറ്റി അംഗം പികെ മോഹനൻ, ഡോ സിപി ഷാജി എന്നിവർ പ്രസംഗിച്ചു. അനിത ജയരാജ്, ദേവസി കുന്നത്ത്, സഗീർ അന്നനട, സിപി രാജു, വിൽസൺ ആന്റണി എന്നിവർ കവിത അവതരിപ്പിച്ചു.
പുരോഗമന കലാ സാഹിത്യ സംഘം മേലഡൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജിയും മതനിരപേക്ഷ ഇന്ത്യയും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദo
