Channel 17

live

channel17 live

പുലിക്കളിയുടെ വികസനത്തിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും: മന്ത്രി കെ രാജന്‍

പുലിക്കളിയെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതിനും ജനകീയമാക്കുന്നതിനുമായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍.

പുലിക്കളി മത്സരത്തില്‍ ഒന്നാം സ്ഥാനം അയ്യന്തോളിന്

പുലിക്കളിയെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതിനും ജനകീയമാക്കുന്നതിനുമായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഇക്കാര്യം കഴിഞ്ഞ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തതായും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാന്‍ ജില്ലയിലെ മന്ത്രിമാരെയും ടൂറിസം വകുപ്പ് മന്ത്രിയെയും മുഖ്യമന്ത്രി പിണറായി വിജയന്‍ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. അഞ്ചു ദിവസമായി നടന്ന ജില്ലാതല ഓണാഘോഷ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ങഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ തൃശൂര്‍ കോര്‍പറേഷന്‍, വിവിധ പുലിക്കളി സംഘങ്ങള്‍ എന്നിവയുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയെന്നും ഏതാനും മാസങ്ങള്‍ക്കകം ഇക്കാര്യത്തിലുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

പുലിക്കളി സംഘങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുക, കൂടുതല്‍ കലാകാരന്‍മാരെ പുലിക്കളിയിലേക്ക് ആകര്‍ഷിക്കുക, പുലിക്കളിയില്‍ കൂടുതല്‍ വൈവിധ്യങ്ങള്‍ കൊണ്ടുവരുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുക, അതിനെ കൂടുതല്‍ ജനകീയമാക്കി തൃശൂര്‍ പൂരത്തിന് സമാനമായ ആഘോഷമാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയെന്നും മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷത്തെ പുലിക്കളി തൃശൂര്‍ പൂരം മാതൃകയില്‍ പുലിക്കളി പൂരമാക്കി മാറ്റുന്ന വിധത്തില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

പുലിക്കളിക്ക് കൂടുതല്‍ പരിഗണനയും കലാകാരന്‍മാര്‍ക്ക് കൂടുതല്‍ അംഗീകാരവും ലഭ്യമാക്കാന്‍ അവസരമൊരുക്കുന്നതിന്റെ ഭാഗമായി അതിനെ ഫോക് ലോര്‍ കലാവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും. അടുത്ത വര്‍ഷം ആകുമ്പോഴേക്ക് പുലിക്കളി സംഘങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക സഹായവും സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

മികച്ച പുലിക്കളി ടീമുകള്‍ക്കുള്ള സമ്മാനവും മന്ത്രിയും മേയറും ചേര്‍ന്ന് ചടങ്ങില്‍ വിതരണം ചെയ്തു.

ചടങ്ങില്‍ മേയര്‍ എം കെ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ, കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ പി കെ ഷാജന്‍, വര്‍ഗീസ് കണ്ടംകുളത്തി, കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ്, സെക്രട്ടറി ആര്‍ രഹേഷ് കുമാര്‍, ഡിടിപിസി സെക്രട്ടറി ജോബി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

പുലിക്കളി മത്സരം; അയ്യന്തോളിന് ഒന്നാം സമ്മാനം

പുലിക്കളിയുമായി ബന്ധപ്പെട്ട് നടന്ന വിവിധ മത്സരങ്ങളിലെ വിജയികള്‍

മികച്ച പുലിക്കളി ടീമുകള്‍

  1. അയ്യന്തോള്‍ – 62500 രൂപയും ട്രോഫിയും
  2. കാനാട്ടുകര – 50000 രൂപയും ട്രോഫിയും
  3. സീതാറാം മില്‍ പൂങ്കുന്നം – 43750 രൂപയും ട്രോഫിയും

പുലിക്കൊട്ട്
അയ്യന്തോള്‍- 10,000 രൂപയും ട്രോഫിയും

പുലിവേഷം
സീതാറാം മില്‍ പൂങ്കുന്നം- 10,000 രൂപയും ട്രോഫിയും

അച്ചടക്കം
അയ്യന്തോള്‍- 15,000 രൂപയും ട്രോഫിയും

മികച്ച ഹരിത വണ്ടി

  1. അയ്യന്തോള്‍- 50000 രൂപയും ട്രോഫിയും
  2. സീതാറാം മില്‍ പൂങ്കുന്നം- 25,000 രൂപയും ട്രോഫിയും
  3. കാനാട്ടുകര- 15,000 രൂപയും ട്രോഫിയും

പുലിവണ്ടി

  1. അയ്യന്തോള്‍- 15,000 രൂപയും ട്രോഫിയും
  2. സീതാറാം മില്‍ പൂങ്കുന്നം- 7500 രൂപയും ട്രോഫിയും
  3. കാനാട്ടുകര- 5000 രൂപയും ട്രോഫിയും

ടാബ്ലോ

  1. അയ്യന്തോള്‍ – 40000 രൂപയും ട്രോഫിയും
  2. കാനാട്ടുകര – 35000 രൂപയും ട്രോഫിയും
  3. സീതാറാം മില്‍ പൂങ്കുന്നം – 30000 രൂപയും ട്രോഫിയും

ചമയപ്രദര്‍ശനം

  1. വിയ്യൂര്‍
  2. സീതാറാം മില്‍ പൂങ്കുന്നം
  3. ശക്തന്‍
  4. അയ്യന്തോള്‍
  5. കാനാട്ടുകര

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!