പുലിക്കളി ആഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്റിന്റെ പ്രകാശനം സിനിമാതാരം ടൊവിനോ തോമസ് പ്രധാന സ്പോണ്‍സറായ ജെ.പി ട്രേഡിങ്ങ് കമ്പനി മാനേജിങ് ഡയറക്ടര്‍ ബിനോയ് സെബാസ്റ്റ്യന്റെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെയും ലെജന്റ്‌സ് ഓഫ് ചന്തക്കുന്നിന്റേയും സംയുക്താഭിമുഖ്യത്തില്‍
തിരുവോണപിറ്റേന്ന് (ആഗസ്റ്റ് 30ന്) ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിക്കുന്ന പുലിക്കളി ആഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്റിന്റെ പ്രകാശനം സിനിമാതാരം ടൊവിനോ തോമസ് പ്രധാന സ്പോണ്‍സറായ ജെ.പി ട്രേഡിങ്ങ്
കമ്പനി മാനേജിങ് ഡയറക്ടര്‍ ബിനോയ് സെബാസ്റ്റ്യന്റെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു. പുലിക്കളി ആഘോഷ പബ്‌ളിസിറ്റി കണ്‍വീനര്‍ സതീശന്‍ നീലങ്കാട്ടില്‍ അധ്യക്ഷത വഹിച്ചു. പുലിക്കളി ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഷാജന്‍ ചക്കാലക്കല്‍, ലെജന്റ്‌സ് ഓഫ് ചന്തക്കുന്ന് പ്രസിഡണ്ട്ലിയോ താണിശ്ശേരിക്കാരന്‍, സെക്രട്ടറി നിധീഷ് കാട്ടില്‍, അംഗങ്ങളായ മയൂഫ്കെ.എച്ച്, ഷിബിന്‍ എന്നിവര്‍ സംസാരിച്ചു.