ചടങ്ങിൽ ക്ലബ് പ്രസിഡന്റ് അഡ്വ ജോൺ നിധിൻ തോമസ് അദ്ധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട : ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫണ്ടിന്റെ സഹായത്തോടെ പൂല്ലൂർ സേക്രഡ് ഹാർട്ട് ആശുപത്രിയിയിലെ ലയൺസ് ഗോൾഡൺ ജൂബിലി ഡയാലിസിസ് സെന്ററിൽ നാല് ഡയാലിസിസ് മെഷീനുകൾ കൂടി സ്ഥാപിച്ചു. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് അഡ്വ ജോൺ നിധിൻ തോമസ് അദ്ധ്യക്ഷത വഹിച്ചു.
ഡിസ്ട്രിക്റ്റ് ഗവർണർ ടോണി എനോക്കാരൻ നവീകരിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ സുഷമ നന്ദകുമാർ ഡയാലിസിസ് മെഷീനുകളുടെ സമർപ്പണം നടത്തി.
മുൻ ഡിസ്ട്രിക്റ്റ് ഗവർണർമാരായ തോമച്ചൻ വെള്ളാനിക്കാരൻ, പി ആനന്ദ് മേനോൻ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഫ്ലോറി, പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ സോഫി, സോൺ ചെയർമാൻ റോയ് ജോസ്, റീജിയൺ ചെയർമാൻ പി സി ബിനോയ്, സെക്രട്ടറി ബിജോയ് പോൾ, റെൻസി ജോൺ നിധിൻ, റിങ്കു മനോജ്, മിഡ്ലി റോയ് എന്നിവർ സംസാരിച്ചു.