Channel 17

live

channel17 live

പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ സോളാർ എനർജി പവർ പ്ലാന്റ് ഉദ്ഘാടനം ചെയ്തു

പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ 120 കിലോ വാട്ട് സോളാർ എനർജി പവർ പ്ലാന്റിന്റെ വെഞ്ചിരിപ്പും ഉദ്ഘാടനവും ഇരിഞ്ഞാലക്കുട രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു. പുതിയ പ്ലാന്റിൽ ഉല്പാദിക്കപ്പെടുന്ന സൗരോർജം ഉപയോഗിച്ച്‌ ഹോസ്പിറ്റലിന്റെ അറുപതു ശതമാനത്തിലധികം പ്രവർത്തനങ്ങൾ നടക്കുമെന്ന് അധികൃതർ പറഞ്ഞു. കൂടാതെ ഹോസ്പിറ്റലിൽ ബയോ വേസ്റ്റ് ഉപയോഗിച്ച് ബയോഗ്യാസ് ഉത്പാദിപ്പിക്കുകയും ആശുപത്രിയുടെ ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ഹോസ്പിറ്റലിൽ രോഗികൾക്ക് ചുടു വെള്ളത്തിനായി സോളാർ വാട്ടർ ഹീറ്റർ സിസ്റ്റം ഉപയോഗിക്കുകയും ചെയ്യുന്നത് വഴി പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജം ഏറ്റവും നല്ല രീതിയിൽ പ്രയോജനപ്പെടുത്തി പ്രകൃതി സംരക്ഷണത്തിനുള്ള മാതൃക നൽകുകയും ചെയ്യുന്നതായി പിതാവ് കൂട്ടിച്ചേർത്തു. കോൺഗ്രിഗേഷൻ ഓഫ് സമരിറ്റൻ സിസ്റ്റേഴ്സ് സുപ്പീരിയർ ജനറൽ റെവ. സിസ്റ്റർ ആനി തോമസിയാ CSS, സ്നേഹോദയ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ റെവ. സിസ്റ്റർ സോഫിയ CSS, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ റെവ. സിസ്റ്റർ ഫ്ലോറി CSS, ഹോസ്പിറ്റൽ മാനേജർ ഓപ്പറേഷൻസ് ആൻജോ ജോസ്, റിന്യൂവബിൾ എനർജി കൺസൾട്ടൻറ് സെബാസ്റ്റ്യൻ, ആശുപത്രി സ്റ്റാഫ് അംഗങ്ങൾ, നഴ്സിംഗ് വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!