ആനമല റോഡിൽ പുളിയിലപ്പാറയ്ക്കും,പൊകലപ്പാറയ്ക്കും ഇടയിൽ മരം വീണ് ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി.
ആനമല റോഡിൽ പുളിയിലപ്പാറയ്ക്കും,പൊകലപ്പാറയ്ക്കും ഇടയിൽ മരം വീണ് ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് മരം വീണത്. നിരവധി വാഹനങ്ങൾ വനത്തിൽ കുടുങ്ങി. മരം മുറിച്ച് മാറ്റി പന്ത്രണ്ട് മണിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ആനമല റോഡരികിൽ നിരവധി മരങ്ങളാണ് അപകട സാധ്യതയുണർത്തി വീഴാറായി നിൽക്കുന്നത്. എന്നാൽ വിനോദ സഞ്ചാരികളുടേത് അടക്കം നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന ആനമല റോഡിൽ അപകട ഭീഷണിയായ മരങ്ങൾ മുറിച്ച് നീക്കുന്നതിന് അധികൃതർ തയ്യാറാകുന്നില്ലെന്ന് പരാതിയുണ്ട്.