പുത്തൻ ചിറ: കേരള പുലയർ മഹാസഭയുടെ സംസ്ഥാന പ്രസിഡണ്ട്, ജനറൽ സെക്രട്ടറി . ഉപദേശക സമിതി ചെയർമാൻ, രക്ഷാധികാരി , ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് . സി. പി. ഐ. ജില്ലാ കൗൺസിൽ അംഗം. ബി. ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നി സ്ഥാനങ്ങൾ വഹിച്ച ടി.വി. ബാബുവി ന്റെ അഞ്ചാമത് ചരമ വാർഷിക ദിനം മാളയൂണിയൻ കമ്മറ്റിയിലെ എല്ലാ ശാഖകളിലും ഫോട്ടോ വച്ച് പുഷ്പാർച്ചന നടത്തി. പിണ്ടാണി കരിങ്ങാചിറ ശാഖയിൽ തൃശ്ശൂർ ജില്ലാ ഖജാൻജി പി. സി. ബാബു അനുസ്മരണ പ്രഭാഷണം നടത്തി. മാളഏരിയ യൂണിയൻ ഖജാൻജി .യൂ .വി . വിശ്വനാഥൻ കെ.കെ. വിജയൻ , ടി.കെ ഉണ്ണികൃഷ്ണൻ ശാഖ പ്രസിഡണ്ട് സി.വി ബൈജു സെക്രട്ടറി യു.ഡി. സജീവൻ സ്വാഗതവും, എം.കെ കുമാരൻ നന്ദിയും രേഖപ്പെടുത്തി. മാള : യൂണിയൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി യൂണിയൻ പ്രസിഡണ്ട് പി.സി. സുബ്രൻ അദ്യക്ഷത വഹിച്ചു വിനയൻമംഗലപിള്ളി, സുനിൽ മാട്ടി ന്മേൽ, ഷിബു മാടവന , ടി യു കിരൺ , ഇവിഹരിഹരൻ എന്നിവർ പ്രസംഗിച്ചു.
പുഷ്പാർച്ചന നടത്തി
