Channel 17

live

channel17 live

പൂട്ടിയിട്ട മഠത്തുംപടി വില്ലേജ് ഓഫീസ് വാര്‍ത്തകളെ തുടര്‍ന്ന് വീണ്ടും തുറന്നു

ഉദ്ഘാടനം കഴിഞ്ഞ് പൂട്ടിയിട്ട് പിന്നീട് ഏകാംഗ ജീവനക്കാരനുമായി പ്രവര്‍ത്തിച്ച് വീണ്ടും പൂട്ടിയിട്ട മഠത്തുംപടി വില്ലേജ് ഓഫീസ് വാര്‍ത്തകളെ തുടര്‍ന്ന് വീണ്ടും തുറന്നു.

മാളഃ ഉദ്ഘാടനം കഴിഞ്ഞ് പൂട്ടിയിട്ട് പിന്നീട് ഏകാംഗ ജീവനക്കാരനുമായി പ്രവര്‍ത്തിച്ച് വീണ്ടും പൂട്ടിയിട്ട മഠത്തുംപടി വില്ലേജ് ഓഫീസ് വാര്‍ത്തകളെ തുടര്‍ന്ന് വീണ്ടും തുറന്നു. ആരെയും അറിയിക്കാതെ പൂട്ടിയിട്ട് കാടുകയറിക്കിടന്ന മഠത്തുംപടി സ്മാർട്ട് വില്ലേജ് ഓഫീസാണ് വീണ്ടും തുറക്കാൻ നടപടിയായത്. ഇത് സംബന്ധിച്ച് ഈ പത്രത്തില്‍ വാർത്ത വന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വി ആർ സുനിൽകുമാർ എം എൽ എ ഇടപെട്ടാണ് മൂന്നു മാസമായി പൂട്ടിക്കിടന്ന ഓഫീസ് വീണ്ടും തുറപ്പിച്ചത്. ഓഫീസ് കെട്ടിടത്തിന്റെ ചുറ്റും കാടുകയറിക്കിടന്നത് വൃത്തിയാക്കിയാണ് ഒരു ജീവനക്കാരനെ നിയമിച്ചത്. എം എൽ എ ഇടപെട്ട് നവംബറിൽ ജില്ലാ കളക്ടർ പ്രത്യേക തീരുമാനമെടുത്ത് കൊടുങ്ങല്ലൂർ തഹസിൽദാർ ഉത്തരവിറക്കിയാണ് പൂട്ടിയിട്ട വില്ലേജ് ഓഫീസിൽ ഒരു ജീവനക്കാരനെ നിയമിച്ചത്. എന്നാൽ രണ്ട് മാസത്തിനുശേഷം മുന്നറിയിപ്പില്ലാതെ ഓഫീസ് പൂട്ടുകയായിരുന്നു. ജീവനക്കാരന് സ്ഥലം മാറ്റമുണ്ടായതിനെത്തുടർന്നായിരുന്നു ഇത്. പേരിൽ സ്മാർട്ടാണെങ്കിലും കെട്ടിടത്തിൽ വെള്ളവും വെളിച്ചവും ഇല്ലാത്ത അവസ്ഥയാണ്. ഇന്റർനെറ്റ് സംവിധാനവുമില്ല. അടിസ്ഥാനസൗകര്യങ്ങൾ ഒരു ക്കുന്നതിനുള്ള നടപടികൾ സ്വീ കരിക്കുന്നതിനായി എം എൽ എ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വാർത്ത കണ്ടപ്പോൾത്തന്നെ ഇക്കാര്യത്തിൽ ഇടപെട്ടുവെന്നും ജനകീയ വിഷയം ചൂണ്ടിക്കാണിച്ചതിന് മാധ്യമങ്ങളോട് നന്ദിയുണ്ടെന്നും എം എൽ എ അറിയിച്ചു.

കൊടുങ്ങല്ലൂർ തഹസിൽദാർ വില്ലേജ് ഓഫീസ് അട ച്ചുപൂട്ടിയത് അറിയിക്കാത്തതിൽ എം എൽ എ പ്രതിഷേധം അറിയിച്ചു. ഈ വിഷയത്തിൽ സ്വീകരിച്ച നിലപാടിലുള്ള അതൃപ്തി തഹസിൽദാരെയും ജില്ലാ ഭരണകൂടത്തെയും അറിയിച്ചിട്ടുണ്ടെന്ന് എം എൽ എ പറഞ്ഞു. വീണ്ടും തുറന്ന വില്ലേജ് ഓഫീസിന് ഇനിയും ഈ അവസ്ഥയുണ്ടായാൽ ഇനി കർശ്ശന നടപടി സ്വീകരിക്കുമെന്നും എം എല്‍ എ മുന്നറിയിപ്പ് നൽകി. തസ്തികയില്ലാതെ വില്ലേജ് ഓഫീസ് അനുവദിച്ചതും കെട്ടിടം നിർമ്മിച്ചതും അനാസ്ഥയായാണ് കണക്കാക്കുന്നത്. നിലവിലുള്ള പൊയ്യ വില്ലേജ് വിഭജനം നടത്താതെയാണ് മഠത്തുംപടിയിൽ സ്മാർട്ട് വില്ലേജിന് 44 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടം നിർമ്മിച്ചത്. തസ്തികയും വിഭജനവും ഇല്ലാതെ വില്ലേജ് ഓഫീസ് നിർമ്മിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മഠത്തുംപടിയിൽ 44 ലക്ഷം രൂപ ചെലവഴിച്ച് 1861 ചതുരശ്രഅടി വിസ്തീർണത്തിൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിച്ച് 2020 സെപ്റ്റംബർ 15 ന് ഓണ്‍ലൈനിലൂടെ മന്ത്രി ഉദ്ഘാടനം നിർവഹിച്ച അന്നു തന്നെ പൂട്ടിയിരുന്നു. വിശാലമായ സ്വീകരണ വരാന്ത, ഓഫീസറുടെ മുറി, മറ്റു ജീവനക്കാർക്കുള്ള ഓഫീസ് സൗകര്യം, ഫ്രണ്ട് ഓഫീസ്, റെക്കോര്‍ഡുകള്‍ സൂക്ഷിക്കുന്ന മുറി, ശൗച്യാലയം, അംഗപരിമിതർക്കായി പ്രത്യേക സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!