നടവരമ്പ് ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ തേന്‍നിലാവ് – 90 പൂര്‍വ്വവിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി.
നടവരമ്പ് ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ തേന്‍നിലാവ് – 90 പൂര്‍വ്വവിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. പൂര്‍വ്വ വിദ്യാര്‍ഥി കെ.ഡി.വിക്ടര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മനോജ് പാറക്കുളം, സെക്രട്ടറി എ.വി.പ്രിയദര്‍ശിനി, കോ-ഓര്‍ഡിനേറ്റര്‍ ടി.വി.ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഓണക്കളി, തിരുവാതിരക്കളി, നാടന്‍ കലാപരിപാടികള്‍, ഓണസദ്യ, ഗാനസന്ധ്യ എന്നിവ നടന്നു.