ഡോ. സൂസൻ വർഗ്ഗീസ് യോഗ० ഉൽഘാടന० ചെയ്തു.
ചാലക്കുടി : ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. ഡോ. സി. ഐറീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ വൈസ് പ്രസിഡന്റ് അജി ജോഷി സ്വാഗത० ആശ०സിച്ചു. ഡോ. സൂസൻ വർഗ്ഗീസ് യോഗ० ഉൽഘാടന० ചെയ്തു. ഈ വർഷ० റിട്ടയർ ചെയ്യുന്ന അധ്യാപിക ബിന്ദു ജോസ്, അനദ്ധ്യാപകരായ സി. റോസ്മൽ, തോമാസ് എ. ജി. എന്നിവരെ ആദരിച്ചു. ഇക്കണോമിക്സ് വിഭാഗ० മുൻ മേധാവിയു०, എൽതുരുത്ത് സെന്റ് അലോഷ്യസ് കോളേജ് പ്രിൻസിപ്പലുമായ ഡോ. ചാക്കോ ജോസ് വിശിഷ്ടാതിഥിയായിരുന്നു. 400 ഓളം പൂർവ്വ വിദ്യാർത്ഥിനികൾ ചടങ്ങിൽ പങ്കെടുത്തു. അസോസിയേഷൻ ട്രഷറർ പ്രീതി പ്രസാദ് നന്ദി പറഞ്ഞു.