കൊടുങ്ങല്ലൂർ : 21-07-2025 തിയ്യതി രാത്രി 08.45 മണിയോടെ എറിയാട് ആറാട്ടുവഴിയിലുള്ള പെട്രോൾ പമ്പിൽ വെച്ച് പ്രതിയും കൂട്ടുകാരനും പെട്രോൾ അടിക്കാൻ വന്ന സ്കൂട്ടറിൽ ആദ്യം പെട്രോൾ അടിക്കണമെന്ന് പറഞ്ഞ് ബഹളം വെച്ചപ്പോൾ ആയത് ഗൗനിക്കാതെ ക്യൂവിലുണ്ടായിരുന്ന ആദ്യ വാഹനത്തിന് പെട്രോൾ കൊടുത്തതിലുള്ള വൈരാഗ്യത്താൽ പെട്രോൾ പമ്പിലെ ജീവനക്കാരനായ എറിയാട് മാടവന സ്വദേശി പടിയത്ത് തട്ടാംപറമ്പിൽ വീട്ടിൽ താജുദ്ദീൻ 50 വയസ് എന്നയാളെ അസഭ്യം ആക്രമിച്ച കേസിലെ പ്രതിയായ എറിയാട് പേ ബസാർ സ്വദേശി കുന്നത്ത് ചെത്തിപ്പാടത്ത് വീട്ടിൽ ഷക്കീർ 39 വയസ്സ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഷാക്കീർ അടിപിടി, മണൽക്കടത്ത്, പൊതുസ്ഥലത്ത പരസ്യമായി മദ്യപിക്കൽ, മദ്യലഹരിയിൽ മറ്റുള്ളവരുടെ ജീവന് അപകടം വരത്തക്ക വിധം വാഹമേടിക്കുക എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങൾക്ക് പന്ത്രണ്ട് ക്രമിനൽക്കേസുകളിലെ പ്രതിയാണ്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ, എസ്.ഐ. സാലിം.കെ, സി.പി.ഒ. മാരായ ജിജിൻ ജെയിംസ്, ഷിനോജ് എന്നിവരൊന്നിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പെട്രോൾ പമ്പിലെ ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതി റിമാന്റിൽ
