Channel 17

live

channel17 live

പെരിഞ്ഞനത്ത് യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ

പെരിഞ്ഞനത്ത് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റംകുളം കിഴക്ക് ഏറാട്ട് ക്ഷേത്രത്തിനടുത്ത് ഏറാട്ട് വാസുവിന്റെ മകന്‍ വിനീഷ് (40) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് വീടിനുള്ളിലെ അടുക്കളഭാഗത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ചയോളമായി വിനീഷ് വീട്ടില്‍ തനിച്ചാണ് താമസമെന്ന് അയല്‍വാസികള്‍ പറയുന്നു. ഇന്ന് രാവിലെ പുറത്ത് കാണാത്തതിനെതുടര്‍ന്ന് വാതില്‍ തട്ടി നോക്കിയിട്ടും തുറന്നിരുന്നില്ല, തുടര്‍ന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി വാതില്‍ തുറന്നുനോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കാണുന്നത്. കയ്പംഗലം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിഭാഗം എത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും.

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!