Channel 17

live

channel17 live

പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിക്ക് കുഴൂർ ഗവൺമെൻറ് ഹൈസ്കൂളിൽ തുടക്കമായി

എട്ടു മുതൽ 10 വരെയുള്ള പെൺകുട്ടികൾക്കാണ് ആദ്യഘട്ടപരിശീലനം.

പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിക്ക് കുഴൂർ ഗവൺമെൻറ് ഹൈസ്കൂളിൽ തുടക്കമായി. എട്ടു മുതൽ 10 വരെയുള്ള പെൺകുട്ടികൾക്കാണ് ആദ്യഘട്ടപരിശീലനം. കുഴൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പിടിഎ പ്രസിഡണ്ട് ബിനുരാജ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ റിൻസി ഷൈജൻ, എസ് എം സി ചെയർമാൻ ശ്രീരാജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രധാനാധ്യാപിക സരസു കെ എസ് സ്വാഗതവും സീനിയർ അധ്യാപിക തുഷാര സി നന്ദിയും പറഞ്ഞു. 42 പെൺകുട്ടികളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.കരാട്ടെ മാസ്റ്ററും പൂർവ്വവിദ്യാർത്ഥിയുമായ ഫ്രാൻസിസ് , മകൾ സാന്ത്വന ഫ്രാൻസിസ് എന്നിവരാണ് പരിശീലനം നൽകുന്നത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!