Channel 17

live

channel17 live

പെൻഷൻകാർക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും മെഡിസിപ്പിൻ്റെ അപാകത കൾ പരിഹരിക്കണമെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷൻഷനേഴ്സ് യൂണിയൻ കാടുകുറ്റി യൂണിറ്റ് 32-ാമത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു

പെൻഷൻകാർക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും മെഡിസിപ്പിൻ്റെ അപാകത കൾ പരിഹരിക്കണമെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷൻഷനേഴ്സ് യൂണിയൻ കാടുകുറ്റി യൂണിറ്റ് 32-ാമത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ലീല സുബ്രഹ്മണ്യൻ വാർഷിക സമ്മേളനം ഉൽഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.എൽ. ജോസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ മേഴ്സി ഫ്രാൻസിസ്,KSSPU ജില്ലാ വൈസ് പ്രസിഡണ്ട് എം. തുളസി, ബ്ലോക്ക് പ്രസിഡണ്ട് കെ.എസ്. വിജയകുമാർ, ബ്ലോക്ക് സെക്രട്ടറി എം.എ. നാരായണൻ, രക്ഷാധികാരി സി.എൽ. കുരിയാക്കോസ്, ഇ.എസ് സദാനന്ദൻ, പി.എൻ. ജനാർദ്ദനൻ, എം.ഡി. ജോസ്, യൂണിറ്റ് സെക്രട്ടറി ആൻ്റണി അവരേശ് , ജോസഫ് ആൻ്റണി റോസ്, ദേവസി പാലായി , കെ.പി. മേരി, ടി.പി. ഗ്രേസി , പി.എ. ദേവസ്സിക്കുട്ടി, എൻ.കെ. ബാലൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് പി.എൽ. ജോസ്, സെക്രട്ടറി ആൻ്റണി അവരേശ്, ട്രഷറർ ജോസഫ് ആൻ്റണിറോസ് എന്നിവരെ വാർഷിക സമ്മേളനം തെരഞ്ഞെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!