കുന്നംകുളം മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗം എ.സി മൊയ്തീന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
കുന്നംകുളം മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗം എ.സി മൊയ്തീന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കേച്ചേരി അക്കിക്കാവ് റോഡ് വികസനത്തിനാവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു. സാങ്കേതിക തടസ്സം പറഞ്ഞ് പ്രവൃത്തി നീട്ടി കൊണ്ടുപോകാനാകില്ലെന്നും എംഎല്‍എ പറഞ്ഞു.
എരുമപ്പെട്ടി കുട്ടഞ്ചേരി സ്‌കൂള്‍ നിര്‍മ്മാണ പ്രവൃത്തിയില്‍ നിന്ന് കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്യാന്‍ യോഗം തീരുമാനിച്ചു. കുന്നംകുളം താലൂക്ക് ഹെഡ്ക്വാട്ടേഴ്‌സ് നിര്‍മ്മാണത്തിന്റെ ടെണ്ടര്‍ മാര്‍ച്ച് 6 ന് തുറക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എരുമപ്പെട്ടി സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണെന്നും ലിഫ്റ്റ് പ്രവൃത്തികള്‍ നടത്തുന്നതിന് എന്‍.ഒ.സി ലഭ്യമായതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. ചെറുവള്ളിക്കടവ് പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം ചേരുവാനും തീരുമാനിച്ചു. മണ്ഡലത്തിലെ വിവിധ റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണ പുരോഗതി യോഗം വിലയിരുത്തി.
കുന്നംകുളം റസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ കുന്നംകുളം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, പഞ്ചായത്ത് പ്രസിഡന്റ്മാരായ അഡ്വ. കെ. രാമകൃഷ്ണര്‍, ഇ.എസ് രേഷ്മ, കുന്നംകുളം നിയോജക മണ്ഡലം നോഡല്‍ ഓഫീസര്‍ വി.കെ ശ്രീമാല, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.