ചാലക്കുടി മുൻസിപ്പാലിറ്റി 19ആം വാർഡ് ഓണാഘോഷത്തിന്റെ ഭാഗമായി ‘പൊന്നോണമധുരം’ ശനിയാഴ്ച്ച വൈകിട്ട് 5മണിക്ക് അതിഗംഭീരമായി ആഘോഷിച്ചു.
ചാലക്കുടി മുൻസിപ്പാലിറ്റി 19ആം വാർഡ് ഓണാഘോഷത്തിന്റെ ഭാഗമായി ‘പൊന്നോണമധുരം’ ശനിയാഴ്ച്ച വൈകിട്ട് 5മണിക്ക് അതിഗംഭീരമായി ആഘോഷിച്ചു. ചലച്ചിത്ര നടൻ ശ്രീ.ദേവൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ചാലക്കുടി എംഎൽഎ ശ്രീ സനീഷ് കുമാർ മുൻസിപ്പൽ ചെയർമാൻ ശ്രീ.എബി ജോർജ്ജ് എന്നിവർ മുഖ്യാതിഥികളായിരുന്നു.ജനറൽ കൺവീനർ ശ്രീ.ജോഷി പുത്തരിക്കൽ സ്വാഗതം പറഞ്ഞു.വാർഡ് കൗൺസിലർ ശ്രീ.സി.എസ്.സുരേഷ് അധ്യക്ഷതവഹിച്ചു.ചാലക്കുടി പള്ളി വികാരി ഫാദർ ജോളി വടക്കൻ മുഖ്യപ്രഭാഷണം നടത്തി.കെ.ഐ അജിതൻ,ലിജു സുമേഷ് എന്നിവർ ആശംസകൾ പറഞ്ഞു.കുടുംബശ്രീ അംഗങ്ങളായ ശ്രീമതി നീമ ഷാജൻ,സിജി ജോണ്സണ്,ഡെയ്സി ചെറിയാൻ,ഷൈലജ അശോകൻ,ജിൻഷ ഫ്രാൻലി,ഫിലോമിന മൂത്തേടൻ ബ്രാഞ്ച് സെക്രട്ടറിമാരായ ശ്രീ മാർഷൽ,വിനയൻ എന്നിവർ ഉൾപ്പെട്ട ചടങ്ങിൽ പ്രോഗ്രാം കോർഡിനേറ്റർ ശ്രീ.കെ.എ.പാവുണ്ണി നന്ദി പറഞ്ഞു.തുടർന്ന് ഓണംകളി ,മിമിക്രി,ചാക്യാർകൂത്ത് ,ടീം കണ്ടൽകാടിന്റെ മെഗാ ബാൻഡ് ഷോ എന്നിവ സംഘടിപ്പിച്ചു.