ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ.പോളി കണ്ണൂക്കാടൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ.ലിൻ്റോ പനംകുളം അദ്ധ്യക്ഷത വഹിക്കുകയും മുൻ മാനേജർ ഫാദർ.ടിനോ മേച്ചേരി മുഖ്യ പ്രഭാഷണവും ഫോട്ടോ അനാഛാദനവും നടത്തുകയും ചെയ്തു.പൊയ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡേയ്സി തോമസ് എൻഡോവ്മെൻ്റ് വിതരണം നടത്തി.
പൊയ്യ: എ ഐ എം എൽ പി സ്കൂളിൻ്റെ 106ാം വാർഷികവും അധ്യാപക രക്ഷാകർത്തൃ ദിനവും, പ്രധാനാധ്യാപിക മോളി കെ ജോണിൻ്റെ യാത്രയയപ്പ് സമ്മേളനവും നടന്നു.ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ.പോളി കണ്ണൂക്കാടൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ.ലിൻ്റോ പനംകുളം അദ്ധ്യക്ഷത വഹിക്കുകയും മുൻ മാനേജർ ഫാദർ.ടിനോ മേച്ചേരി മുഖ്യ പ്രഭാഷണവും ഫോട്ടോ അനാഛാദനവും നടത്തുകയും ചെയ്തു.പൊയ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡേയ്സി തോമസ് എൻഡോവ്മെൻ്റ് വിതരണം നടത്തി.ഗ്രാമ പഞ്ചായത്ത് മെമ്പർ രമ ബാബു, മാള ബി പി സി സെബി എ പെല്ലിശേരി, ട്രസ്റ്റി പ്രിൻസ് അമ്പൂക്കൻ, ഒ എസ് എ പ്രസിഡൻ്റ് അഫ്രേം പഞ്ഞിക്കാരൻ, പി ടി എ പ്രസിഡൻ്റ് മുരുകൻ.പി.കെ, പ്രോഗ്രാം ജനറൽ കൺവീനർ ജോസഫ് പഞ്ഞിക്കാരൻ, എം പി ടി എ പ്രസിഡൻ്റ് ജോമോൾ സോണി, സ്റ്റാഫ് പ്രതിനിധികളായ ജോളി വർഗ്ഗീസ്, ജസ്നി ജോസ് ലാൽ, സ്കൂൾ ലീഡർ സിദ്ധാർത്ഥ് ഡിബിൻ, ഫസ്റ്റ് അസിസ്റ്റൻ്റ് ജോയ് സി.കെ.വി എന്നിവർ ആശംസകൾ നേർന്നു.വിരമിക്കുന്ന പ്രധാന അദ്ധ്യാപിക മോളി കെ.ജോൺ മറുപടി പ്രസംഗം നടത്തി.