പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
പൊയ്യ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ലീഗൽ സർവീസ് ക്ലിനിക്ക് & ADR സെന്റർ എന്ന പേരിൽ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സാബു കൈതാരൻ സ്വാഗത പ്രസംഗം നടത്തി. ജോളി സജീവ് നന്ദി പ്രകാശിപ്പിച്ചു . കിലയുടെയും തൃശ്ശൂർ ലോ കോളേജിന്റെയും നിയമ വിദ്യാർത്ഥികളുടെയും സഹകരണ ത്തോടെ ആണ് അദാലത്ത് സംഘടിപ്പിച്ചത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് പഞ്ചായത്ത് തലത്തിൽ ഇത്തരം ഒരു ക്ലിനിക്ക് നടത്തുന്നതെന്നും നാളുകളായുള്ള പരാതികൾക്ക് പരിഹാരം കണ്ടെത്താനായെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.