Channel 17

live

channel17 live

പൊയ്യ ഗ്രാമപഞ്ചായത് ജി ഐ എസ് മാപ്പിങ് പദ്ധതി ഉത്ഘാടനം ചെയ്തു

പൊയ്യ ഗ്രാമപഞ്ചായത് നടപ്പിലാക്കുന്ന സമഗ്ര ജി ഐ എസ് മാപ്പിംഗ് പദ്ധതിയുടെ ഭാഗമായുള്ള ഡ്രോൺ സർവ്വേ ഉത്ഘാടനം പ്രസിഡന്റ്‌ ഡെയ്സി തോമസ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രെസിഡൻഡ് ടി കെ കുട്ടൻ അധ്യക്ഷത വഹിച്ചു. നൂതന സാങ്കേതിക വിദ്യകളായ ഡ്രോൺ, ഡിജിപിഎസ്, ജി പി എസ്, പ്രത്യേകം രൂപപ്പെടുത്തിയ മൊബൈൽ ആപ്ലികേഷൻ തുടങ്ങിയവയുടെ സഹായത്തോടെ പഞ്ചായത്ത് പരിധിയിലെ മുഴുവൻ പൊതു-സ്വകാര്യ ആസ്തികളും അവയുടെ അടിസ്ഥാന വിവരങ്ങളോടെ മാപ് ചെയ്യുകയും അവ വിശകലന സൗകര്യത്തോട് കൂടിയ വെബ് പോർട്ടലിൽ അപ്ലോഡ് ചെയ്യുകവഴി ആവശ്യമായ വിവരങ്ങൾ ആവശ്യമുള്ള രീതിയിൽ ജീവനക്കാരുടെയും ജനപ്രധിനിതികളുടെയും വിരൽത്തുമ്പിൽ എത്തിക്കുകയാണ് പദ്ധതി വഴി ലക്‌ഷ്യം വെക്കുന്നത്. വികസന സമിതി സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജോളി സജീവ് ചടങ്ങിൽ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്തത്‌ സെക്രെട്ടറി ഗീത ഡ്രോൺ സ്വിച്ചോൺ നിർവഹിച്ചു.
ആധുനിക വിവര സാങ്കേതിക വിദ്യയുടെ സഹായത്താൽ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം പഞ്ചായത് പരിധിയിലെ മുഴുവൻ കെട്ടിടങ്ങളും ഫോട്ടോ ഉൾപ്പടെയുള്ള സമ്പൂർണ്ണ വിവരങ്ങൾ ഉൾപ്പെടുത്തി മാപ് ചെയ്യുന്നതോടൊപ്പം റോഡ്, ലാൻഡ്മാർക്, തണ്ണീർത്തടങ്ങൾ, സൂക്ഷ്മതല ഭൂവിനിയോഗ മാപ്പുകൾ എന്നിവ ഒരു വെബ്പോർട്ടലിൽ ആവശ്യാനുസരണം സേർച്ച് ചെയ്ത പരിശോധിക്കാൻ കഴിയും വിധമാണ് തയ്യാർ ചെയ്യുന്നത്. കൂടാതെ റോഡ്, പാലം, കൽവെർട്, ഡ്രൈനേജ്, കനാൽ, റോഡ് ജംഗ്ഷൻ, റോഡ് സിഗ്നൽ, ഡിവൈഡർ, പാർക്കിങ് ഏരിയ എന്നിവയുടെ ഫോട്ടോയോട് കൂടിയ വിവരങ്ങളും തരിശുനിലങ്ങൾ, തണ്ണീർത്തടങ്ങൾ വയലുകൾ എന്നിവയുടെ പൂർണവിവരങ്ങളും ശേഖരിച്ചു മാപ് ചെയ്യുന്നു.
വ്യക്തി വിവരങ്ങൾ തെളിയിക്കുന്നതിന് വേണ്ടിയുള്ള യാതൊരു വിധ രേഖയും ഈ മാപ്പിങ് സർവ്വേയിൽ പൊതുജനങ്ങൾ സമർപ്പിക്കേണ്ടതില്ല. എന്നാൽ റേഷൻ കാർഡ്, കെട്ടിടനമ്പർ എന്നിവയും സാമൂഹിക ക്ഷേമ പദ്ധതികൾക്ക് ആവശ്യമായ വിവരങ്ങളും നൽകണമെന്ന് പഞ്ചായത് അറിയിച്ചു.പൊയ്യയുടെ ആകാശത്തു രണ്ടുദിവസം ഡ്രോൺ ഉണ്ടാകുമെന്നും ആരും ഇതുകൊണ്ട് ആശങ്കപ്പെടേണ്ടതില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!