പൊയ്യ പുളിപറമ്പിലുള്ള സി എഫ് ഐ ചാരിറ്റബിൾ ട്രസ്റ്റ് അധികൃതർ മതിലുകെട്ടുന്നതിന് വേണ്ടിയാണ് അമ്പതോളം ടൺ കരിങ്കല്ല് കൊണ്ടുവന്നത്.
മാളഃ പൊയ്യ പുളിപറമ്പിലുള്ള മൂന്നു മീറ്ററോളം മാത്രം വീതിയുള്ള റോഡിലൂടെ അമ്പതോളം ടൺ ഭാരമുള്ള വാഹനത്തിൽ കരിങ്കല്ല് കൊണ്ടുവന്നതായി ആക്ഷേപം. പൊയ്യ പുളിപറമ്പിലുള്ള സി എഫ് ഐ ചാരിറ്റബിൾ ട്രസ്റ്റ് അധികൃതർ മതിലുകെട്ടുന്നതിന് വേണ്ടിയാണ് അമ്പതോളം ടൺ കരിങ്കല്ല് കൊണ്ടുവന്നത്. പത്ത് ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനങ്ങള്‍ ഈ റോഡിലൂടെ പോകുന്നതിന് അനുമതിയില്ല. പലപ്പോഴായി ട്രസ്റ്റ് അധികൃതർ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ഇത്തരം കാര്യങ്ങൾ ചെയ്യാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. അടുത്തിടെ പൊയ്യ ഗ്രാമപഞ്ചായത്ത് സ്ഥലം കെയേറിയെറി കള്‍വെർട്ടറുകൾ പണിയുകയും തണ്ണീർതടങ്ങൾ ചുറ്റുമതിൽ കെട്ടുകയും ചെയ്തതും വിവാദമായിരുന്നു. ഇതിനെ തുടർന്ന് പൊയ്യ ഗ്രാമപഞ്ചായത്തുമായി ഹൈകോർട്ടിൽ കേസുകൾ നിലനിൽക്കുന്നുണ്ട്.