Channel 17

live

channel17 live

പൊലിമ പുതുക്കാട് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ സഹായത്തോടെ പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു

പൊലിമ പുതുക്കാട് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ സഹായത്തോടെ പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. മൂന്നാം വർഷമാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷി ചെയ്യുന്നത്. പന്തല്ലൂരിൽ ഒരേക്കറിലാണ് ഇത്തവണ കൃഷിയിറക്കിയത്. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പയർ, വഴുതന, വെണ്ട തുടങ്ങി സംയോജിത പച്ചക്കറി കൃഷിയാണ് നടത്തുന്നത്.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ.കെ. അനൂപ് അധ്യക്ഷനായി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബീന സുരേന്ദ്രൻ, ബ്ലോക്ക്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കാർത്തിക ജയൻ, വാർഡ് മെമ്പർ കെ.കെ രാജൻ, നന്ദിനി സതീശൻ, ഷീന പ്രദീപ്, സി ഡി എസ് അംഗം ദീപ മോഹനൻ, ആസൂത്രണ സമിതി അംഗം ടി.ആർ. ലാലു തുടങ്ങിയവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!