പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ നാസിമുദ്ദീൻ 31/24, S/o നാസർ, പഴുപ്പറമ്പിൽ വീട്, മേനോൻബസാർ ദേശം, അഴിക്കോട് വില്ലേജ് എന്നയാളെയാണ് കൊടുങ്ങല്ലൂർ അതിവേഗ പോക്സോ കോടതി 50 വർഷം കഠിന തടവും, 2.5 ലക്ഷം പിഴയും വിധിച്ചത്. 2020 വർഷത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസ്സ അദ്ധ്യാപകനായ പ്രതി 15 വയസ്സ് മാത്രം പ്രായമുള്ള ആൺകുട്ടിയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ആയിരുന്ന ബൈജു ഇ.ആർ കേസിന്റെ അന്വേഷണം നടത്തിയിട്ടുള്ളതും, GSCPO ജോസഫ് അന്വേഷണത്തിൽ സഹായിക്കുകയും ചെയ്തിട്ടുള്ളതാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. K.S സുലാൽ ഹാജരായി, GASI ഷീജ പ്രോസിക്യൂഷനെ സഹായിച്ചിട്ടുള്ളതുമാണ്.
പോക്സോ കേസിൽ പ്രതിക്ക് 50 വർഷം കഠിന തടവ്
