പോട്ടയിൽ മൂന്നാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ഓണ ചന്ത ആരംഭിച്ചു. ചാലക്കുടി MLA സനീഷ്കുമാർ ജോസഫ് ചന്ത ഉൽഘാടനം ചെയ്തു. വാർഡ് കൗൺസിലർ വത്സൻ ചമ്പക്കര അദ്ധ്യക്ഷത വഹിച്ചു. പോട്ട ചെറുപുഷ്പം പള്ളി വികാരി ഫാദർ ടോം മാളിയേക്കൽ എൻ കുമാരന് ആദ്യ വിൽപന നടത്തി. വാർഡ് കൗൺസിലർമാരായ വി ഒ പൈലപ്പൻ, ജോയ് ചാമവളപ്പിൽ , ജിജി ജോൺസൻ , ബൈറ്റി വർഗ്ഗീസ്, ചാലക്കുടി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് വി എൽ ജോൺസൻ , വ്യാപാരി വ്യവസായി സംഘടനാ പ്രസിഡൻ്റ് ഷാജു മേലപ്പുറം, കെ ജി സുന്ദരൻ ഷാൻ്റോ എ വി എന്നിവർ സംസാരിച്ചു. പോട്ടയിൽ നാലാമത്തെ വർഷമാണ് മൂന്നാം വാർഡ് വികസന സമിതി ഓണചന്ത നടത്തുന്നത്. നാട്ടിലെ കർഷകർ ഉൽപാദിപ്പിക്കുന്ന പച്ചക്കറികളും കുടുംബശ്രീ ഉൽപനങ്ങളും കുത്താമ്പുള്ളി തുണി തരങ്ങളും വാർഡ് വികസന സമിതി കൃഷി ചെയ്ത് വിളവെടുത്ത ചെണ്ടുമല്ലി പൂക്കളും വിൽപനയ്ക്കായുണ്ട്. കടുപ്പശ്ശേരി ഉണ്ണി സ്വാമി പാചകം ചെയ്ത ഓണവിഭവങ്ങളും സ്റ്റാളിൽ ലഭ്യമാണ്. അത്തം പത്തോണം പായസമേള ഓണചന്തയിലെ ഒരു പ്രത്യേകതയാണ്. ഓണചന്തയിൽ നിന്നും ലഭിക്കുന്ന ലാഭം പൂർണ്ണമായും വാർഡിലെ പാവപ്പെട്ടവർക്ക് ചികിത്സാസഹായമായും ഓണകിറ്റായും നൽകുമെന്ന് വത്സൻ ചമ്പക്കര പറഞ്ഞു.
പോട്ടയിൽ ഓണചന്ത ആരംഭിച്ചു
