ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിൻ്റെ ഉൽഘാടനവും MLA നിർവ്വഹിച്ചു.
സനീഷ് കുമാർ എം എൽ എ യുടെ 20 ലക്ഷം രൂപയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച പോട്ട പാമ്പാമ്പോട്ട് ശിവക്ഷേത്രം റോഡ് ഉൽഘാടനം ചെയ്തു. ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിൻ്റെ ഉൽഘാടനവും MLA നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ വത്സൻചമ്പക്കര സ്വാഗതം പറഞ്ഞു.കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി. കെ. ഗോപി, വൈസ് ചെയർപേഴ്സൺ സി. ശ്രീദേവി, പൊതുമരാമത്ത് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ ആനി പോൾ, മുൻ നഗരസഭ ചെയർമാൻമാരായ വി.ഒ. പൈലപ്പൻ, എബി ജോർജ്ജ്, റോസിലാസർ, പാമ്പാമ്പോട്ട് ശിവക്ഷേത്രോദ്ധാരണ സമിതി പ്രസിഡൻ്റ് സി.എൻ മനോഹരൻ, പോട്ട എൻ എസ് എസ് കരയോഗം വൈസ് പ്രസിഡൻ്റ് വാസുദേവൻ മുല്ലശ്ശേരി എന്നിവർ സംസാരിച്ചു.