പോത്തുപാറയിലെ ആദിവാസി കുടുംബങ്ങൾക്ക് വനം കയ്യേറി കുടിൽ കെട്ടി താമസിക്കുന്നിടത്ത് തന്നെ ഭൂമി നൽകുവാൻ തീരുമാനിച്ചതായി സനീഷ് കുമാർ ജോസഫ് എം.എൽ.എ. അറിയിച്ചു.
ഉരുള്‍ പൊട്ടൽ ഭീതിയില്‍ ആനക്കയം കോളനി ഉപേക്ഷിച്ച് മഴക്കാലത്ത് പാറപ്പുറത്തും വേനൽക്കാലത്ത് പുഴയരികിലുമായി കാട്ടില്‍ പലയിടങ്ങളിലായി മാറി മാറി കഴിഞ്ഞിരുന്ന ആദിവാസികളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. പോത്തുപാറയിലെ ആദിവാസി കുടുംബങ്ങൾക്ക് വനം കയ്യേറി കുടിൽ കെട്ടി താമസിക്കുന്നിടത്ത് തന്നെ ഭൂമി നൽകുവാൻ തീരുമാനിച്ചതായി സനീഷ് കുമാർ ജോസഫ് എം.എൽ.എ. അറിയിച്ചു. 20 ലേറെ കുടുബങ്ങളിലായി നൂറോളം പേരാണ് ഇവിടെ താമസിക്കുന്നത്.
വനാവകാശ നിയമപ്രകാരം ഇവർ ആനക്കയം ഭാഗത്ത് താമസിച്ചിരുന്ന പ്രദേശത്ത് ഇവർക്ക് പതിച്ച് നൽകിയ ഭൂമിക്ക് തുല്യമായ 1.78 ഹെക്ടർ ഭൂമിയാണ് നൽകുക. സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് സ്ഥലം അനുവദിക്കുന്നതിനുള്ള അംഗീകാരം നൽകാൻ തീരുമാനിച്ചത്.