Channel 17

live

channel17 live

പോലീസിനെ ആക്രമിക്കുകയും ഔദ്ദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്ത കേസിലെ 2 യുവാക്കൾ റിമാന്റിലേക്ക്

വെള്ളിക്കുളങ്ങര : വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ മൂന്ന് മുറി ബീവറേജിന് മുൻവശം റോഡിൽ വെച്ച് ഇന്ന് 28-03-2025 തിയ്യതി രാവിലെ 11.15 മണിക്ക് വെള്ളിക്കുള്ള പോലീസ് സ്റ്റേഷൻ വാഹനം തടയുകയും വാഹനമോടിച്ചിരുന്ന സിവിൽ പോലീസ് ഓഫീസർ അമൽരാജിനെ ആക്രമിച്ച് ഔദ്ദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിന് മറ്റത്തൂർ നൂലുവള്ളി സ്വദേശിയായ പുളിയത്ത് പറമ്പിൽ വീട്ടിൽ വിഷ്ണു 25 വയസ്, മറ്റത്തൂർ നാഡിപ്പാറ സ്വദേശിയായ തൊഴുത്തുപറമ്പിൽ വീട്ടിൽ നവീൻ 38 വയസ് എന്നിവരെയാണ് വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. അമൽരാജ് വെള്ളിക്കുളങ്ങര പോലീസ് ഇൻസ്പെക്ടറെ സ്റ്റേഷനിലെ ഡിപ്പാർട്ട്മെന്റ് ജീപ്പിൽ ഇരിങ്ങാലക്കുടയിലേക്ക് എത്തിച്ചതിന് ശേഷം തിരികെ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പോൾ മൂന്ന് മുറി ബീവറേജിന് മുൻവശം റോഡിൽ വെച്ച് ഇവർ രണ്ട് പേരും റോഡിൽ വാഹനങ്ങൾ തടയുകയായിരുന്നു പോലീസ് വാഹനം കണ്ടപ്പോൾ പോലീസ് വാഹനം തടയുകയും വാഹനത്തിന്റെ മുൻഗ്ലാസിൽ അടിക്കുകയും ഇത് കണ്ട് വാഹനമോടിക്കുന്ന അമൽരാജ് പുറത്തിറങ്ങയപ്പോൾ അമൽരാജിനെ വിഷ്ണു കഴുത്തിൽ കുത്തി പിടിക്കുകയും തെറിപറയുകയും പിടിച്ച് തള്ളുകയും ചെയ്തതിൽ അമൽരാജിന്റെ പുറം വാഹനത്തിൽ പോയി ഇടിക്കുകയും, തുടർന്ന് കൈ പിടിച്ച് വലിച്ച് തിരിക്കുകയും ചെയ്തു. നവീൻ അമൽരാജിന്റെ നെഞ്ചിൽ ശക്തമായി പിടിച്ച് തള്ളുകയും ചെയ്യുകയായിരുന്നു ആ സമയം അവിടെയുണ്ടായിരുന്ന പൊതുജനങ്ങൾ ഇവരെ തടഞ്ഞതിൽ അമൽ രാജ് വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചതിൽ വെള്ളിക്കുളങ്ങര പോലീസ് സ്ഥലത്തെത്തിയാണ് ഇവർ രണ്ട് പേരെയും പിടികൂടിയത്. വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കൃഷ്ണൻ കെ, സബ് ഇൻസ്‌പെക്ടർ മാരായ സന്തോഷ്‌കുമാർ , വെൽസ്,അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സതീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ രാഗേഷ്, ഹോം ഗാർഡ് പ്രദീപ്‌ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!