കൊടകര: തൃശ്ശൂർ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നിർദേശ പ്രകാരം കൊടകര പോലീസ് സ്റ്റേഷൻ പരിധികളിൽ പട്രോളിഗ് നടത്തി വരവെ ഇക്കഴിഞ്ഞ മാർച്ച് 14 ന് രാത്രി 07.45 മണിയോടെ കൊടകരയിലെ കല്ലട ബാറിൽ ഒരാൾ അമിതമായി മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി വിവരം ലഭിച്ച് സ്ഥലത്തെത്തിയ കൊടകര പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സുരേഷ്.ഇ.എ, എ.എസ്.ഐ ഗോകുലൻ, സിവിൽ പോലീസ് ഓഫീസർ സിജു എന്നിവരെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കാട്ടൂർ മുനയം സ്വദേശിയായ കോഴിപ്പറമ്പൻ വീട്ടിൽ പ്രണവ് 30 വയസ് എന്നയായാൾ ഭീഷണിപ്പെടുത്തുകയും യൂണിഫോമിൽ പിടിച്ച് വലിച്ച് ഔദ്ദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് പ്രണവിനെ ആവശ്യമായ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തി കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ കൊണ്ട് വന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. . കോടതിയിൽ ഹാജരാക്കിയ പ്രണവിനെ റിമാൻഡ് ചെയ്തു. പ്രണവിന് കാട്ടൂർ, കൈപ്പമംഗലം, ഇരിഞ്ഞാലക്കുട എന്നീ പോലീസ് സ്റ്റേഷനുകളിലൊക്കെയായി 4 വധശ്രമക്കേസും, 3 അടിപിടിക്കേസും, പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് 2022 ൽ കാട്ടൂർ പോലീസ് സ്റ്റേഷനിൽ ഒരു കേസും അടക്കം 17 ക്രിമിനൽ കേസുകളുണ്ട്.
പോലീസുദ്ദോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്ത ഗുണ്ട റിമാൻഡിൽ
