കേരള പോലീസ് അസോസിയേഷൻ തൃശൂർ മേഖല പഠന ക്യാമ്പ് അതിരപ്പിള്ളിയിൽ തുടങ്ങി.
കേരള പോലീസ് അസോസിയേഷൻ തൃശൂർ മേഖല പഠന ക്യാമ്പ് അതിരപ്പിള്ളിയിൽ തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഡേവിസ് മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് എസ്.ആർ. ഷിനോദാസ് അധ്യക്ഷനായി.
ജില്ലാ റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോങ്റേ മുഖ്യാതിഥിയായിരുന്നു. രണ്ട് ദിവസത്തെ ക്യാമ്പ് വ്യാഴാഴ്ച സമാപിക്കും. തൃശ്ശൂർ,പാലക്കാട്,മലപ്പുറം ജില്ലകളിലെ ഭാരവാഹികൾക്കുള്ള ക്യാമ്പ് ആണ് അതിരപ്പിള്ളിയിൽ നടക്കുന്നത്. അതിരപ്പിള്ളി എസ്.എച്ച്. കെ.പി. ലൈജുമോൻ, കെ.പി.ഒ.എ. ജില്ലാ സെക്രട്ടറി കെ.വി. രാജു, കെ.പി.എ. ജില്ലാ സെക്രട്ടറി എം.എൽ. വിജേഷ്,എം.എം. അജിത് കുമാർ,വി. സഞ്ജു കൃഷ്ണൻ,ഇ.വി. പ്രദീപൻ,ജി.പി. അഭിജിത്ത് എന്നിവർ പ്രസംഗിച്ചു.