ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്‍റെ.ജോസഫ്സ് നടത്തുന്ന പോള്‍ ടി.ജോണ്‍ തട്ടില്‍ മെമ്മോറിയല്‍ 34 മത് അഖില കേരള ഇന്‍റര്‍ കൊളേജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്‍റിന്റെ ഉത്ഘാടനം മുന്‍ അന്ധര്‍ദ്ധേശീയ ഫുഡ്ബോള്‍ താരവും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌മായ യൂ. ഷറഫലി നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ബ്ലെസ്സി അധ്യക്ഷത വഹിച്ചു. വർഷങ്ങളായി സെന്റ് ജോസഫ്സ് കോളേജ് സംഘടിപ്പിക്കുന്ന ഈ ടൂർണമെന്‍റില്‍ കേരളത്തിലെ ഏറ്റവും മികച്ച വനിത വോളിബാൾ ടീമുകള്‍ പങ്കെടുക്കുന്നു. തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ ആർ സാംബശിവൻ, കായിക വിഭാഗം മേധാവി ഡോ സ്റ്റാലിന്‍ റാഫേല്‍, കായികാധ്യാപിക തുഷാര ഫിലിപ്, റോസിലി പോള്‍, കായികാധ്യാപകന്‍ വിഷ്ണു എന്‍ എസ് എന്നിവര്‍ സംസാരിച്ചു.
പോള്‍ ടി.ജോണ്‍ തട്ടില്‍ വോളി ടൂര്‍ണമെന്‍റെ
